ADVERTISEMENT

ബോളിവുഡിൽ  നിലവിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്യുന്ന, ഏറ്റവും പ്രതിഫലം പറ്റുന്ന നടനാണ് അക്ഷയ് കുമാർ. താരം റിയൽ എസ്റ്റേറ്റിൽ ധാരാളമായി നിക്ഷേപിക്കാറുണ്ട്. മുംബൈയിലെ ജുഹുവിൽ കടലിനോട് അഭിമുഖമായി ഒരു വില്ല, ബാന്ദ്രയിൽ ഫ്ലാറ്റ്, ഡൽഹിയിൽ ഫ്ലാറ്റ്, ദുബായിൽ ഫ്ലാറ്റ് എന്നിവയാണ് അക്ഷയിന്റെ വീടുകൾ.

എന്നാൽ അടുത്തിടെ മറ്റൊരു വീടിന്റെ കാര്യം ഒരു അഭിമുഖത്തിൽ അക്ഷയ് വെളിപ്പെടുത്തി. ഗോവയിലുള്ള തന്റെ വില്ലയാണ്  ഒഴിവുവേളകളിൽ സമാധാനമായി ചെലവഴിക്കാൻ തനിക്കിഷ്ടം എന്നാണ് അക്ഷയ് പറഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപാണ് വില്ല അക്ഷയ് വാങ്ങിയത്. ഓരോ സിനിമകൾ കഴിയുമ്പോഴും തിരക്കുകളിൽ നിന്നും ഓടിയൊളിക്കാൻ അക്ഷയ് എത്തുന്നത് ഇവിടേക്കാണ്‌.

twinkle-khanna-post-akshay-kumar-nithara-karate-practice

മുംബൈയിൽ സ്വൈര്യമായി എനിക്ക് ജോഗിങ് ചെയ്യാൻ കഴിയില്ല. പക്ഷേ  ഗോവയിൽ കഴിയും. ഇവിടെ ആൾക്കാർ മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി തലയിടാറില്ല. നെറ്റ്‌വർക്ക് ദുർബലമായ ഒരിടത്താണ് എന്റെ വീട്. അതിനാൽ അനാവശ്യ ഫോൺ കോളുകൾ ഉണ്ടാകില്ല. വില്ലയിലെ ബാൽക്കണിയിലും  മുറിയിലും ഇരുന്നാൽ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം.

akshay-kumar-goa-home

ഭാര്യയും മുൻ നടിയുമായ ട്വിങ്കിൾ ഖന്നയാണ് അക്ഷയിന്റെ ജൂഹു, ഗോവ വില്ലകളുടെ  ഇന്റീരിയർ ഒരുക്കിയത്.

English Summary- Akshya Kumar Goa Villa

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com