ADVERTISEMENT

ഇന്ത്യയിലെ പുതുതലമുറ ഗായകരിൽ ശ്രദ്ധേയയാണ് നേഹ കക്കർ. ടിവി റിയാലിറ്റി ഷോ ആയ ഇന്ത്യൻ ഐഡലിൽ മത്സരാർഥിയായാണ്  നേഹയുടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കുശേഷം  ഇതേ റിയാലിറ്റി ഷോയുടെ വിധികർത്താവായി മാറുന്നതിലേക്ക് ഉയർന്നു താരം. ഋഷികേശിലെ ഒരു ദരിദ്ര കുടുംബത്തിലാണ് നേഹ ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കളെ സഹായിക്കാൻ സമൂസ വിറ്റുനടന്ന കഥയും നേഹ പങ്കുവച്ചിട്ടുണ്ട്.  ഇപ്പോഴിതാ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയ സന്തോഷം സമൂഹമാധ്യമത്തിൽ പങ്കവച്ചിരിക്കുകയാണ് നേഹ.

neha-kakar

 

ഇതാണ് ഋഷികേശിൽ ഞാൻ സ്വന്തമാക്കിയ പുതിയ ബംഗ്ലാവ്. അടുത്ത ചിത്രത്തിൽ കാണുന്നത് ഞാൻ ജനിച്ച ഒറ്റമുറി വീടാണ്. എന്റെ അമ്മ സ്വരുക്കൂട്ടിയ ഒരു മേശയായിരുന്നു വീട്ടിലെ അടുക്കളയും ഊണുമുറിയും. ആ കുഞ്ഞൻവീടും ഞങ്ങളുടെ സ്വന്തമല്ലായിരുന്നു. വാടകവീടായിരുന്നു. ഇപ്പോൾ വർഷങ്ങൾക്കുശേഷം  അതേനഗരത്തിൽ എന്റെ പുതിയ ബംഗ്ലാവ് കാണുമ്പോൾ ഞാൻ വികാരാധീനയാകുന്നു..

English Summary- Singer Neha Kakkar New Home

 

 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com