ADVERTISEMENT

ഷൂട്ടിങ് തിരക്കിൽ വീടും കുടുംബവുമൊക്കെ മിസ് ചെയ്യുന്ന സെലിബ്രിറ്റികൾ, കൊറോണ മൂലം ലഭിച്ച അപ്രതീക്ഷിത അവധിക്കാലം വീട്ടിൽ ചെലവഴിക്കുകയാണ്. വീടു വൃത്തിയാക്കിയും മക്കളോടൊപ്പം കളിച്ചും അവർ സമയം ഉപയോഗിക്കുന്നു. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് മറ്റുള്ളവർക്ക് പ്രചോദനം പകരുന്ന രീതിയിൽ താരങ്ങൾ ലോക്ക് ഡൗൺ ദിനങ്ങളിലെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇസയോടൊപ്പം കളിചിരികളുമായി കുഞ്ചാക്കോ ബോബൻ 

കൊറോണയെത്തുടർന്ന് ചിത്രങ്ങളുടെ ഷൂട്ടിങ് മാറ്റിവച്ചതോടെ വീട്ടിലേക്കു മടങ്ങിയ ചാക്കോച്ചൻ മകനോടൊപ്പം സമയം ചെലവഴിക്കാനുള്ള ദിനങ്ങളായാണ് ലോക്ക് ഡൗൺ ദിനങ്ങളെ കാണുന്നത്. ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടാക്കാൻ ആദ്യം നിങ്ങൾ വീട്ടിലൊരു സ്വർഗമുണ്ടാക്കൂ. വീട്ടിനുളളിൽ സുരക്ഷിതരായി ഇരിക്കൂ. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കൂ’ എന്ന സന്ദേശത്തോടെ മകൻ ഇസഹാക്കിനോപ്പം കളിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. 

 

വീടും പരിസരവും വൃത്തിയാക്കി വിനു മോഹൻ 

തന്റെ വീടും പരിസരവും വൃത്തിയാക്കുക എന്ന ഉത്തരവാദിത്തമാണ് നടൻ വിനു മോഹൻ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നത്. തൂമ്പയുമെടുത്ത്  തൊടിയിലേക്കിറങ്ങി കരിയിലകൾ വാരിക്കൂട്ടുന്ന വിഡിയോ വിനു മോഹൻ തന്റെ ഫെയ്സ്ബുക് അക്കൗണ്ട് വഴി പങ്കു വച്ചിരുന്നു. വൃത്തിയാക്കിയശേഷമുള്ള ചിത്രവും താരം കമന്റ് ബോക്സ് വഴി പങ്കു വച്ചു. 

 

ഗിറ്റാറുമായി ഉണ്ണി മുകുന്ദൻ 

പുതിയ ഒരു കാര്യം പഠിക്കാനുള്ള അവസരമായാണ് ഉണ്ണി മുകുന്ദൻ ലോക്ക് ഡൗൺ കാലത്തെ കാണുന്നത്. വീട്ടിലിരുന്നു ഗിറ്റാർ വായന ശീലിക്കുകയാണ് താരം. ആദ്യമായി ഗിറ്റാറിൽ വായിച്ച ഹമ്മിങ് ഏറെ സന്തോഷത്തോടെ താരം പങ്കുവച്ചിരുന്നു. ഗിറ്റാറിന്റെ അവസ്ഥയല്പം മോശമാണ്, അഡ്ജസ്റ്റ് ചെയ്യണമെന്നനുംും താരം പോസ്റ്റിൽ പറയുന്നു.

English Summary- Malayalam Celebrities LockDown Time at house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com