ADVERTISEMENT

സിനിമയിൽ സജീവമായശേഷം ഇങ്ങനെയൊരു വീട്ടിലിരുപ്പ് ആദ്യം. ഓരോ ദിവസവും ടൈം ടേബിൾ  തയാറാക്കിയുള്ള ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക്. ഇതുവരെ സമയമായിരുന്നു ബോസ്. അതുമാറി.

മക്കളായ അദ്വൈതും വേദയും അവധിക്കാലത്തിന്റെ മൂഡിലാണ്. എട്ടാം ക്‌ളാസുകാരനായ  അദ്വൈതിന് ഓൺലൈൻ പരീക്ഷയുണ്ടെങ്കിലും അനിയത്തിക്കൊപ്പം കളിച്ചും സിനിമ കണ്ടും ആഘോഷ സമയമാണിത്. വാർത്തകളിൽ നിന്ന് കൊറോണയെക്കുറിച്ച്  ധാരണയുള്ളതിനാൽ പുറത്തേക്ക് പോകരുതെന്ന ബോധ്യം അവർക്കുമുണ്ട്.

മക്കൾ  ജനിച്ച ശേഷം എന്നെ ഇത്രയുംനാൾ വീട്ടിൽ മുഴുവൻ സമയവും ഒപ്പം കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഭാര്യ സരിതയ്ക്കുമുണ്ട് അതിന്റെ സന്തോഷം.

കുടുംബത്തോടൊപ്പം മാത്രമായ ഈ ദിവസങ്ങളിൽ സിനിമ കാര്യങ്ങളും മാറ്റിവച്ചു. ഇടയ്ക്ക് ഇഷ്ടസിനിമകൾ കാണുമെന്നു മാത്രം. വായിക്കണമെന്ന് തോന്നുമ്പോൾ വായിക്കും. പോൾ ബ്രണ്ടൻ എഴുതിയ ഹിമാലയത്തിലെ ഒരു അവധൂതനും ഗൗർ ഗോപാൽ ദാസിന്റെ ലൈഫ്സ് അമേസിംഗ് സീക്രറ്റ്‌സുമാണ് ഇപ്പോൾ മുന്നിലുള്ള പുസ്തകങ്ങൾ. സുഹൃത്തുക്കൾക്കാണ് നല്ല പുസ്തകങ്ങൾ നിർദേശിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം കുറച്ചതും പ്രധാനകാര്യമാണ്.

English Summary- Jayasurya about Spending Time at Home during Lockdown

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com