ADVERTISEMENT

കൊറോണ വ്യാപനത്തെത്തുടർന്ന് ഇന്ത്യ ഒന്നടങ്കം ലോക് ഡൗണിലേക്ക് പോയിരിക്കുകയാണ്. ഈ അവസ്ഥയിൽ സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാവരും വീടിനുള്ളിൽത്തന്നെയിരുന്ന് സ്വന്തം വീട് സ്വർഗമാക്കുന്നതിനുള്ള ശ്രമത്തിലാണ്. കൂട്ടത്തിൽ നാം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന ചില കാര്യങ്ങളിലേക്കും സെലിബ്രിറ്റികളുടെ ശ്രദ്ധ തിരിയുന്നു. അങ്ങനെയാണ് കത്രീന കൈഫ് അടുക്കളയിൽ ജലം പാഴാക്കുന്ന കാര്യം ശ്രദ്ധിക്കുന്നത്.

 

അമിതമായി വെള്ളം ഉപയോഗിക്കാതെ എങ്ങനെ പാത്രം കഴുകാമെന്നാണ് നടി ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. സെൽഫ് ഐസൊലേഷനിലാണ് താനെന്നും അനിയത്തി ഇസബെല്ലയ്ക്ക് മടിയായതിനാൽ വീട്ടിലെ പണികൾ താൻ ചെയ്യുകയാണെന്നും കത്രീന തമാശരൂപേണ പറയുന്നു. കൂട്ടത്തിൽ പത്രം കഴുകുമ്പോൾ വെള്ളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് മനസിലാക്കി. അതുകൊണ്ട് കുറച്ച് പ്രഫഷനൽ ട്യൂട്ടോറിയൽ ആകാമെന്ന് വിചാരിച്ചെന്നും താരം പറയുന്നു.

 

തുടർന്നാണ് അമിതമായി വെള്ളം ഉപയോഗിക്കാതെ പാത്രം കഴുകുന്ന രീതിയെ കുറിച്ച് താരം പങ്കുവയ്ക്കുന്നത്. 'ആദ്യം, ഞാന്‍ വിചാരിച്ചു... ഓരോ പാത്രമായി കഴുകി റാക്കില്‍ വെക്കാം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഓരോ പാത്രത്തിനുമായി ധാരാളം വെള്ളം നഷ്ടമാകുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ അതിനേക്കാള്‍ നല്ല കാര്യം എല്ലാ പാത്രങ്ങളും സിങ്കിനുള്ളില്‍ ഇടുക..എല്ലാം ഒരുമിച്ച് കഴുകിയെടുക്കുക, അതാകുമ്പോള്‍ വെള്ളം പാഴാകില്ല" വെള്ളം ലാഭിക്കാനുള്ള എളുപ്പവഴി കത്രീന വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.  ധാരാളം കമന്റുകളും വിഡിയോയ്ക്ക് ലഭിക്കിച്ചു. കൂട്ടത്തിൽ ശ്രദ്ധേയമായത്  നടൻ അർജുൻ കപൂറിന്റെ കമന്റായിരുന്നു. പാത്രം കഴുകാൻ തന്റെ വീട്ടിലേയ്ക്ക് കൂടി വരണേ എന്ന് തമാശയായി കത്രീനയോട് അർജുൻ പറയുന്നു. കത്രീനയുടെ അടുത്ത സുഹൃത്തുക്കളാണ് അർജുൻ കപൂറും നടൻ വരുൺ ധവാനും..

രണ്ടാം ദിവസം നിലം തൂത്തു വൃത്തിയാക്കുന്ന വിഡിയോയാണ് കത്രീന പോസ്റ്റ് ചെയ്തത്. ലോക്ഡൗൺ കാലം എങ്ങനെ പ്രയോജനപ്പെടുത്താം എന്നറിയാൻ തന്റെ പേജ് ഫോളോ ചെയ്താൽ മതിയെന്നാണ് കത്രീന  പറയുന്നത്.

 

English Summary- Katrina Kaif Kitchen Tips During Covid Break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com