ADVERTISEMENT

കോവിഡ് -19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. കേരളം മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോഴും സാമൂഹിക വ്യാപനം ഉണ്ടായാൽ നേരിടാനുള്ള അടിസ്ഥാന  സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഐസലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുവാനായി സ്വന്തം വീട് വിട്ടുനല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രവാസി സംരംഭകനും സംവിധായകനുമായ സോഹൻ റോയ്. തൃശൂർ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതി ചെയ്യുന്ന വീടാണ് അദ്ദേഹം ഐസലേഷന്‍ വാര്‍ഡിനായി വിട്ടു നല്‍കിയിരിക്കുന്നത്.

sohan-roy-home

തന്റെ അന്‍പത്തിമൂന്നാം ജന്മദിനത്തിന് ലഭിച്ച ആശംസകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനിടയിലാണ് ഈ വിവരം അദ്ദേഹം പങ്കു വച്ചത്. നേരത്തേ കേരളത്തിലെ പത്ത് ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കുമെന്നും ലോക് ഡൗണ്‍ സമയത്ത് രണ്ടായിരം കുടുംബങ്ങള്‍ക്ക് സ്വന്തം ജീവനക്കാര്‍ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Sohan-Roy

ഏരീസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയർമാനാണ്. 2105 ഫോബ്‌സ് മാസിക അറബ് ലോകത്തെ പ്രമുഖ ഇന്ത്യൻ സംരംഭകരിൽ ഒരാളായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഡാം 999, ജലം എന്നീ  സിനിമകൾ  സംവിധാനം ചെയ്തിട്ടുണ്ട്.

English Summary- Sohan Roy Donates Own House for Corona isolation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com