ADVERTISEMENT

കോവിഡ് ലോക്ഡൗൺ ദിവസങ്ങളെ എങ്ങനെ പോസിറ്റിവ് ആക്കി, കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവാം എന്നാണ് ചലച്ചിത്ര താരങ്ങൾ നോക്കുന്നത്. ഒട്ടുമിക്ക താരങ്ങളും വീട്ടുകാര്യങ്ങളും പാചകവും ഒക്കെയായി കൂടുമ്പോൾ ഗിന്നസ് പക്രു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗാർഡനിങ്ങിലും എഴുത്തിലുമാണ്.


വീട്ടിലിരിക്കുക എന്നത് ഒരു 'ഹിമാലയൻ ടാസ്ക്' ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ട് ലോക്ഡൗൺ ദിനങ്ങളെ പോസിറ്റീവായി കാണാൻ ഉതകുന്ന വിഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് താരം. 'കൊച്ചു കൊച്ചു ഇഷ്ടങ്ങളുമായ് ഞാൻ വീട്ടിൽ' എന്ന തലക്കെട്ടിലാണ് പക്രു വിഡിയോ പങ്കു വച്ചിരിക്കുന്നത്. 

''ഈ 21  ദിവസം എന്ത് ചെയ്യും എന്നോർത്ത് തല പുകയ്ക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം വീട്ടിലിരിക്കുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പലപ്പോഴും വർക്ക് ഇല്ലാത്തപ്പോൾ അത്യാവശ്യം ചില യാത്രകൾ ഒഴിച്ചാൽ ഞാൻ വീട്ടിൽ തന്നെ ഉണ്ടാകാറുണ്ട്.ചെടികൾ നടുക, നനയ്ക്കുക, എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുക, ന്യൂസ് കാണുക തുടങ്ങിയതൊക്കെയാണ് നമ്മുടെ പരിപാടി'' ഗിന്നസ് പക്രു പറയുന്നു.


കോവിഡ് 19 എന്ന മഹാമാരി കേരളത്തിൽ ഇതിനുമുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങൾ പോലെയല്ല എന്നും സർക്കാരും ആരോഗ്യവകുപ്പും ഈ മഹാമാരിയെ ചെറുക്കാൻ നമ്മോട് ആവശ്യപ്പെടുന്നത് വീട്ടിലിരിക്കാൻ മാത്രമാണെന്നും പക്രു ഓർമിപ്പിക്കുന്നു. മലയാളികൾ പൊതുവെ കൗതുകം കൂടുതലുള്ളവരാണ്. അവർ പ്രളയം വന്നപ്പോൾ പ്രളയം കാണാനായി പോയി, സുനാമി വന്നപ്പോൾ സുനാമി കാണാൻ പോയി. ഇത്തരത്തിൽ കാഴ്ചകൾ കാണനായി ആളുകൾ റോഡിലിറങ്ങി പോലീസുകാർക്ക് തലവേദനയുണ്ടാക്കുന്ന കാഴ്ചകൾ നാം ദിനംപ്രതി ന്യൂസ് ചാനലുകളിലൂടെ കാണുന്നുണ്ട്.

ഇങ്ങനെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ദയവായി അനാവശ്യമായി പുറത്തിറങ്ങരുത്. ഈ രോഗം പടർന്നു പിടിക്കാൻ ഇടയാകരുത്. വളരെ ചെറിയൊരു കാര്യമേ നമുക്ക് ചെയ്യാനുള്ളൂ അത് കൃത്യതയോടെ ചെയ്യുക. അത് പോലെ സർക്കാരിന്റെ ഭാഗത്ത് നിന്നും പലവിധ സഹായങ്ങളും എത്തുന്നുണ്ട്. അതിനാൽ എല്ലാവരോടും സഹിഷ്ണുതയോടെ സഹനത്തോടെ വീട്ടിലിരിക്കുക.'' ഗിന്നസ് പക്രു പറയുന്നു.

English Summary- Guiness Pakru on Spending Time at House; Corona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com