കൊറോണ ഭീതിയില്‍ ലോകമെങ്ങും ആളുകള്‍ വീടുകളിൽ ഒതുങ്ങികൂടിയ സമയമാണ്. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല. എല്ലാ തിരക്കുകളും മാറ്റി വച്ച് അവരും ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. ബ്രസീലിയന്‍ ഫുട്ബാള്‍ ഫുട്‍ബോൾ സൂപ്പർതാരം നെയ്മമറും ഇപ്പോള്‍ വീട്ടില്‍ ഐസലേഷനിലാണ്. റിയോയിലെ അത്യാഡംബര ഭവനത്തിലാണ് നെയ്‌മറിന്റെ ഐസോലേഷന്‍ കാലം.
റിയോയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഏഴുമില്യന്‍ ഡോളര്‍ മുടക്കി താരം സ്വന്തമാക്കിയ വീട്. മഗരിട്ടീബാ റിസോര്‍ട്ടിനുള്ളില്‍ രണ്ടര എക്കര്‍ വരുന്ന എസ്റ്റേറ്റിലാണ് നെയ്‌മറിന്റെ വീട്. പോര്‍ട്ടോബെല്ല എന്നാണു ഈ എസ്റ്റേറ്റ് അറിയപ്പെടുന്നത്. ഹെലിപാഡ് , ബോട്ട് ജെട്ടി എല്ലാം അടങ്ങിയതാണ് ഈ വീട്. ജിം, ടെന്നീസ് കോര്‍ട്ട്, ബാര്‍, സ്പാ എല്ലാം ഉള്ളിലുണ്ട്. ആറുവലിയ കിടപ്പറകള്‍, വലിയ ലിവിംഗ് റൂം , ഡൈനിങ്ങ് റൂം എല്ലാം വീട്ടില്‍ സജ്ജം.
കൂട്ടുകാര്‍ക്കൊപ്പം ബീച്ച് വോളിബോൾ കളിക്കുന്ന നെയ്‌മറിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടിരുന്നു. താരം ഐസോലേഷന്‍ നിയമങ്ങള്‍ തെറ്റിച്ചാണ് കഴിയുന്നത് എന്ന തരത്തില്‍ ഇത് വിവാദം ഉണ്ടാക്കിയിരുന്നു. ഇത് നെയ്മറിന്റെ വീട്ടിൽ തന്നെയാണെന്നും പാരിസില്‍ നിന്നും ബ്രസീലിലേക്ക് വന്ന കൂട്ടുകാര്‍ ആണ് വീട്ടില്‍ അതിഥികളായി ഉള്ളതെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. മകന്‍ ഡേവിസ് ലുക്കയ്ക്ക് മാത്രമാണ് ഈ സമയത്ത് നെയ്മരിന്റെ വീട്ടില്‍ പ്രവേശനം.

സുഹൃത്തുക്കൾ പോയതോടെ രണ്ടു അരുമ നായ്ക്കളോടൊപ്പം വീട്ടിലെ വലിയ മൈതാനത്തു ഫുട്‍ബോൾ കളിക്കുകയാണ് നെയ്മറിന്റെ വിനോദം. ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
English Summary- Neymar Spend Quarantine Period inLuxury House