sections
MORE

കൊറോണക്കാലത്ത് ഇങ്ങനെയാണ് ജീവിതം; ഇനിയുള്ളത് വലിയ ഒരു സ്വപ്നം: ഉമാ നായർ

devi-nair
SHARE

വാനമ്പാടി, ഭ്രമണം തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയാണ് ഉമാ നായർ. താരം തന്റെ വീടിനെക്കുറിച്ചുള്ള ഓർമകളും ജീവിതവിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

ഓർമവീട്.. 

അച്ഛൻ, അമ്മ, സഹോദരി, ഞാൻ. ഇതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛന്റെ കൊല്ലത്തുള്ള തറവാടിനെ ചുറ്റിപ്പറ്റിയാണ് ഓർമകൾ കൂടുതലും. അതൊരു കൂട്ടുകുടുംബമായിരുന്നു. അവധിക്കാലത്ത് എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു പൂരത്തിനുള്ള ആളുണ്ടാകും. അമ്മയുടെ നാട് കൊട്ടാരക്കരയാണ്. അമ്മ ഒറ്റമകളായിരുന്നു. അച്ഛനു ബിസിനസായിരുന്നു. അമ്മ വീട്ടമ്മയും. വർഷങ്ങൾക്കിപ്പുറവും വിശേഷ അവസരങ്ങളിൽ ഞങ്ങൾ അച്ഛന്റെ കൊല്ലത്തുള്ള തറവാട്ടിൽ ഒത്തുകൂടാറുണ്ട്.

മിനിസ്ക്രീനിലേക്ക്..

uma-nairr

കൊല്ലത്തുള്ള കോൺവെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അന്നേ സ്‌കൂളിലെ കലാപരിപാടികൾക്കെല്ലാം സജീവമായിരുന്നു. എട്ടു വയസുള്ളപ്പോൾ ദൂരദർശനിലെ ടെലിഫിലിമിൽ കൂടിയാണ് മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വർഷങ്ങൾക്ക് ശേഷം പഠനമെല്ലാം കഴിഞ്ഞ ശേഷമാണു സീരിയലുകളിൽ അഭിനയിക്കുന്നത്.

ബിസിനസ് വുമൺ..

uma-nair-home

ഒരു കലാകാരി എന്നതുപോലെ ഒരു ബിസിനസ് വുമൺ എന്നും അറിയപ്പെടണം എന്നുമാഗ്രഹമുണ്ട്. നിരവധി ബിസിനസുകൾ ഇപ്പോൾ ഒരു കുടക്കീഴിൽ നടത്തിക്കൊണ്ടു പോകുന്നു. ഇവന്റ് മാനേജ്‌മെന്റ്, ബിൽഡിങ് കൺസ്ട്രക്‌ഷൻ എന്നിവയാണ് ഇപ്പോൾ പ്രധാനമായുള്ളത്.

വീട്, കുടുംബം..

devi-nair-family

മകൾ ഗൗരി പ്ലസ്‌ടുവിൽ പഠിക്കുന്നു. മകൻ ഗൗതം ഏഴാംക്‌ളാസിലും. നിരവധി വർഷങ്ങളായി വാടകവീട്ടിലാണ് ജീവിതം. സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി ഒരു കുഞ്ഞുവീട് വയ്ക്കണം എന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ സ്വപ്നം. ബിൽഡിങ് കൺസൾട്ടിങ് ബിസിനസ് ചെയ്യുന്നത് കൊണ്ട് ഒരു പ്ലാനിൽ നിന്നും സുന്ദരമായ വീട് രൂപം കൊള്ളുന്നത് കണ്ടറിയുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. 

സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരമായതു കൊണ്ട് ഞാനും മക്കളും കൂടി ഇപ്പോൾ തിരുവനന്തപുരത്ത് ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. അനുജത്തിയും ഇപ്പോൾ കുടുംബമായി ഇവിടെ സെറ്റിൽ ചെയ്തു. വീട് ഒരു യോഗം ആണെന്ന് ഞാനും വിശ്വസിക്കുന്നു. സമയമാകുമ്പോൾ അത് തേടിയെത്തുക തന്നെ ചെയ്യും.

കൊറോണക്കാലത്തും സജീവം..

അത്യാവശ്യം സാമൂഹികപ്രവർത്തനങ്ങളിൽ നേരത്തെ മുതൽ സജീവമാണ്.  ഈ കൊറോണക്കാലത്ത് പ്രായമായവരുടെ വീട്ടിൽ സർവീസ് ചാർജ് ഈടാക്കാതെ സാധനങ്ങളെത്തിച്ചു കൊടുക്കുന്ന ഒരു പ്രവർത്തനങ്ങളുടെ തിരക്കിലാണ്. Kleemz എന്നാണ് ആപ്പിന്റെ പേര്. സ്വിഗ്ഗി, സൊമാറ്റോ ഒക്കെ പ്രവർത്തിക്കുന്ന പോലെയാണ് ഇതിന്റെയും രീതി. മകളെ അത്യാവശ്യം പാചകം പഠിപ്പിക്കാനും ഈ സമയം വിനിയോഗിക്കുന്നു. എന്റെ അമ്മൂമ്മയും ഈ സമയത്ത് ഞങ്ങളോടൊപ്പമുണ്ട്. അങ്ങനെ കൊറോണക്കാലം പരമാവധി ക്രിയാത്മകമാക്കാൻ ശ്രമിക്കുകയാണ്.

English Summary- Uma Nair Serial Actress Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA