ADVERTISEMENT

ഈ കൊറോണകാലത്ത് സെലിബ്രിറ്റികളടക്കം വീട്ടിൽ സ്വസ്ഥമായി കഴിഞ്ഞുകൂടുകയാണ്. അപ്പോഴാണ്  സോഷ്യൽ മീഡിയയിൽ  ഉറങ്ങിക്കിടന്നിരുന്ന ഒരു പരിപാടി വീണ്ടും സജീവമായത്. പഴയ ഫോട്ടോകൾ കുത്തിപ്പൊക്കൽ. അതുകാരണം ഗായകൻ ജസ്റ്റിൻ ബീബറിന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്.

justin-biber-heyli

ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ബീബറിന്റെ പഴയ വീടിന്റെ പേരില്‍ ഒട്ടനവധി മീമുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വീടിന്റെ വിചിത്രമായ രൂപം തന്നെയാണ് എല്ലാ പൊല്ലാപ്പുകള്‍ക്കും കാരണവും. ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സിലെ ഹെഡ്ക്വാര്‍ട്ടേ്‌സ് തൊട്ട് ഭീമന്‍ ഹെലികോപ്റ്റര്‍ വരെ വീടുമായി സാമ്യം തോന്നുവെന്നാണ് വീടിന്റെ ചിത്രത്തെ കുറിച്ച് കമന്റ്‌ വരുന്നത്. ഫുഡ് പ്രൊസസറിന്റെ ആകൃതിയുണ്ടെന്നും ചിലര്‍ പറയുന്നു. 

2015ലാണ് ബീബര്‍ ഈ വീട്ടില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. പ്രശസ്ത ആര്‍ക്കിടെക്റ്റായ എഡ് നീല്‍സാണ് ഈ കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അന്ന് അറുപതിനായിരം ഡോളര്‍ മാസവാടക നല്‍കിയാണ്‌ ബീബര്‍ ഈ വീട്ടില്‍ കഴിഞ്ഞത്. 10000 ചതുരശ്രയടിയാണ് വീടിന്റെ മൊത്തവലിപ്പം. ഇപ്പോള്‍ ബെവര്‍ലി ഹില്‍സിലെ 65 കോടിയുടെ ആഡംബരവസതിയിലാണ് ബീബറും ഭാര്യ ഹാലിയും ഐസോലേഷനില്‍ കഴിയുന്നത്‌.  

English Summary- Justin Bieber Trolled over his Old Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com