sections
MORE

'കോവിഡ് കാലം ജയിൽ പോലെ'; 200 കോടിയുടെ വീട്ടിൽ കഴിയുന്ന താരത്തെ ട്രോളി ഇന്റർനെറ്റ്

ellen-degeneres-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി വീട്ടിൽ കഴിയുകയാണ്. പ്രശസ്ത ടിവി അവതാരകയായ എലന്‍ ഡിജനേഴ്‌സിന് ആരാധകര്‍ ഏറെയാണ്‌. എന്നാല്‍ ഒരു പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ എലന്‍. നല്ല അവതരണശൈലിയും കോമഡിയും ഒപ്പം എല്‍ജിബിടി കമ്മ്യൂണിറ്റിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമൊക്കെ കൊണ്ട് ആരാധകര്‍ ഏറെയുള്ള എലന്‍ വിവാദത്തില്‍പെട്ടത് ക്വാറന്റീൻ കാലത്തെ വീട്ടുവാസത്തെ ജയിലിനോട് താരതമ്യപ്പെടുത്തിയതോടെയാണ്‌.

ellen-degeners-house

ക്വാറന്റീനില്‍ കഴിയുന്നത് ജയിലില്‍ കഴിയുന്നതു പോലെയാണെന്നും പത്തു ദിവസത്തോളമായി താന്‍ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നുമൊക്കെയാണ് എലന്‍ തന്റെ അത്യാഡംബര വസതിയുടെ ചിത്രം സഹിതം പോസ്റ്റ്‌ ചെയ്ത കുറിപ്പില്‍ പറയുന്നത്. എന്നാല്‍ സ്വന്തമായി തലചായ്ക്കാന്‍ വീടുപോലുമില്ലാത്തവര്‍ ഉള്ളപ്പോള്‍ 27 മില്യൺ ഡോളറിന്റെ (ഏകദേശം 200 കോടി രൂപ) വീട്ടിലിരുന്നാണ് എലന്‍ ഇത് പറയുന്നതെന്ന് ആരാധകര്‍ ചൂണ്ടികാണിക്കുന്നു. എലന്റെ പരാമര്‍ശം അതുകൊണ്ട് തന്നെ സ്വയം പരിഹാസപാത്രമാകുന്നതിനു തുല്യമായാണ് ആരാധകര്‍ കണക്കാക്കിയിരിക്കുന്നത്.

കൊറോണക്കാലത്ത് ഇടുങ്ങിയ മുറിയില്‍ യഥാര്‍ഥ ജയില്‍ജീവിതം നയിക്കുന്നവര്‍ ഉണ്ടെന്നും എലന്റെ ആഡംബരഭാവത്തിലെ മുറികള്‍ കണ്ടുതീര്‍ക്കാന്‍ തന്നെ പത്തുദിവസം കുറഞ്ഞത്‌ വേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു. 

ലൊസാഞ്ചലസിലാണ് എലന്റെ വസതി. ഭാര്യ പോര്‍ഷ്യ ഡി റോസിയുമുണ്ട്. ഈ വീട് വാങ്ങുന്നതിനു മുമ്പ് എലനും പോര്‍ഷ്യയും ചേര്‍ന്ന്  മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന വീട് പതിനായിരം സ്‌ക്വയര്‍ഫീറ്റ് ഉള്ള വീട് മൂന്നുനിലകളിലായാണ് പണിതിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകളും പന്ത്രണ്ട് ബാത്‌റൂമുകളുമാണ് ആ വീട്ടിലുള്ളത്. 

English Summary- Ellen Degeners Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA