sections
MORE

കോശിയുടെ ഡ്രൈവർ 'കുമാരൻ'; വിശേഷങ്ങൾ പങ്കുവച്ച് കോട്ടയം രമേശ്

kottayam-ramesh
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

അയ്യപ്പനും കോശിയും കണ്ടവർ കോശിയുടെ സന്തതസഹചാരിയായ ഡ്രൈവർ കുമാരനെ മറക്കാനിടയില്ല. ആ വേഷം അവവതരിപ്പിച്ച കോട്ടയം രമേശ് എന്ന നടൻ നാലരപതിറ്റാണ്ട് നാടകവേദികളിൽ നിറഞ്ഞുനിന്ന നടനാണ്. സിനിമയുടെ വെളളിവെളിച്ചം മുഖത്ത് പതിക്കാൻ അൽപം താമസിച്ചു എന്നുമാത്രം. രമേശ് തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

പഴയകാലം...

കോട്ടയം നീറിക്കാട്‌ ആണ് സ്വദേശം.  അച്ഛൻ, അമ്മ, ഞങ്ങൾ ഏഴ് മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛന് ചായക്കട ആയിരുന്നു. തട്ടി മുട്ടി ജീവിച്ചു പോകുന്ന ഒരു ശരാശരി കുടുംബമായിരുന്നു. ഒരു ചെറിയ ഓടിട്ട വീട്ടിലാണ് ഓർമകൾ തുടങ്ങുന്നത്.

അമ്മയുടെ പൊൻകുന്നത്തുള്ള തറവാട് വലിയ കൂട്ടുകുടുംബമായിരുന്നു. അവർ 11 മക്കളായിരുന്നു. എല്ലാ ഓണത്തിനും മക്കളും കൊച്ചുമക്കളുമെല്ലാം അവിടെ ഒത്തുകൂടും. ഒരു ഉത്സവത്തിനുള്ള ആളുണ്ടാകും. പിന്നീട് ഞാൻ വലുതായപ്പോഴേക്കും തറവാട് ഭാഗം വച്ച് എല്ലാവരും പലവഴിക്ക് പിരിഞ്ഞു. പിന്നീട് ആ തറവാട് പൊളിച്ചുകളഞ്ഞു. വീടിനെക്കുറിച്ച് എന്തെങ്കിലും വിശേഷതയുള്ള ഓർമകൾ അതോടെ അവസാനിച്ചു.

നാടകത്തിലേക്ക്...

സ്‌കൂൾകാലം മുതൽ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം തലയിൽ കയറി. അന്ന് നാടകമാണ് സിനിമയിലേക്കുള്ള എളുപ്പവഴി. അങ്ങനെ അമച്വർ നാടകത്തിൽ തുടങ്ങി. പിന്നീട് പ്രഫഷനൽ നാടകത്തിലേക്ക് മാറി. പക്ഷേ സിനിമ അപ്പോഴും പിടിതരാതെ നിന്നു. ഇപ്പോൾ 45 വർഷമായി നാടകരംഗത്ത് എത്തിയിട്ട്. ഇതിനിടയ്ക്ക് അഭിനയമോഹം കൊണ്ട് ചെറിയ വേഷങ്ങളിൽ സിനിമയിൽ മിന്നിമറഞ്ഞിട്ടുണ്ട്.

മിനിസ്ക്രീൻ വഴി സിനിമ..

ramesh-kottayam

ടിവിയിൽ ഇടയ്ക്ക് ചെറിയ പരിപാടികളുടെ ഭാഗമായിരുന്നു. മൂന്നു വർഷം മുൻപാണ് ഉപ്പും മുളകും എന്ന സീരിയലിൽ ബാലുവിന്റെ അച്ഛൻ വേഷത്തിലേക്ക് എത്തുന്നത്. വാഴക്കാലയുള്ള പാറമട വീട് ഇപ്പോൾ എല്ലാവർക്കും പരിചിതമാണല്ലോ...കോലഞ്ചേരിയിലുള്ള ഒരു വീടാണ് എന്റെ കഥാപാത്രത്തിന്റെ ശൂലംകുടി വീടായി കാണിക്കുന്നത്. 

ആ സീരിയലിനൊപ്പം എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതോടെ കുറച്ചു സിനിമകളിൽ അവസരം ലഭിച്ചു. അത് കണ്ടാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അയ്യപ്പനിലേക്ക് വിളിക്കുന്നത്..ഇപ്പോൾ ആടുജീവിതം എന്ന സിനിമയിലും പൃഥ്വിരാജിനൊപ്പം വേഷമുണ്ട്.

കൊറോണക്കാലം...

കുടുംബവീടിന് സമീപമാണ് ഇപ്പോൾ താമസിക്കുന്നത്. വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മറ്റൊരവസരത്തിൽ പങ്കുവയ്ക്കാം.. കൊറോണക്കാലത്ത് വീട്ടിൽത്തന്നെയാണ്. വീട് വൃത്തിയാക്കുക, ടിവി കാണുക..ഇതൊക്കെയാണ് പണികൾ..

English Summary- Kottayam Ramesh Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA