ADVERTISEMENT

രാജകീയജീവിതത്തിനു വിടപറഞ്ഞു 11 മാസം പ്രായമുള്ള മകന്‍ ആര്‍ച്ചിക്കൊപ്പം ഹാരിയും മേഗനും കൊട്ടാരത്തില്‍ നിന്നും താമസം മാറിയിട്ട് അധികകാലമായില്ല. ഔദ്യോഗിക വസതിയുടെ ആഡംബരങ്ങൾ വേണ്ടെന്നുവച്ച് താരതമ്യേന കുറഞ്ഞ സൗകര്യങ്ങളുള്ള കോട്ടേജിലേക്ക് താമസം മാറാനുള്ള ഇരുവരുടെയും തീരുമാനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും ഹാരിയും മേഗനും വാര്‍ത്തകളില്‍ നിറയുന്നു. 

megan-home-lawn

മാലിബുവില്‍ 12 മില്യന്‍ ഡോളര്‍ മുടക്കി ആഡംബര ബംഗ്ലാവ് സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന വിവരം. പ്രശസ്ത ഹോളിവുഡ് താരം മെല്‍ ഗിബ്‌സണിന്റെ വീടാണ് ഇരുവരും വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. മാലിബുമലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന വിധമാണ് വീടിന്റെ നിര്‍മ്മാണം. അഞ്ചര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കൊട്ടാരതുല്യമായ വീട്ടില്‍ അഞ്ചു കിടപ്പറകളും അഞ്ചു ബാത്ത്റൂമുകളും ഉണ്ട്. കൂടാതെ രണ്ട് ഗസ്റ്റ് ഹൗസും സ്വിമ്മിങ് പൂളും ജിമ്മും.

megan-home-gaseebo

രാജകീയകെട്ടുപാടുകള്‍ ഉപേക്ഷിച്ച ഹാരിയും മേഗനും ജനുവരി മുതല്‍ കാനഡയിലെ വാൻകൂവറിൽ ആയിരുന്നു താമസം. പിന്നീട് ഇവര്‍ ലൊസാഞ്ചലസിലേക്ക് മാറിയിരുന്നു. മേഗന്റെ ജന്മസ്ഥലം കൂടിയാണ് ഇവിടം. 

megan-house-living

ലിവിംഗ് റൂം , വിശാലമായ ഡൈനിങ്ങ്‌ ഏരിയ  എന്നിവയ്ക്കൊപ്പം വുഡന്‍ ഫ്ലോറിംഗ് ആണ് മാന്‍ഷന് ഉള്ളത്. ഇരുവരും ഈ മാന്‍ഷന്‍ സ്വന്തമാക്കിയ വിവരം ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാല്‍ ഇതുവെറും ഗോസിപ്പ് മാത്രമായേക്കാമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

megan-home-dine

സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായാണ് ഹാരിയും മേഗനും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന പദവിയുപേക്ഷിച്ചത് എന്നാണു റിപ്പോര്‍ട്ട്‌. ഇതിനു പിന്നാലെ ഇവരെ രാജകീയ സൈനിക പദവിയില്‍ നിന്നും ഒഴിവാക്കുന്നതായും ഹാരിയുടെയും മേഗന്റെയും ഹിസ് ഹൈനസ്, ഹെര്‍ ഹൈനസ് തുടങ്ങിയ പദവികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയതായും ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. 

English Summary- Harry Megan Reportedly Bought New House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com