ADVERTISEMENT

ലോകപ്രശസ്ത സെലിബ്രിറ്റി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയയും മയാമിയില്‍ സ്വന്തമാക്കിയ വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മയാമി ഡൗൺടൗൺ 1000 മ്യൂസിയം റെസിഡന്‍സില്‍ ആണ് 24 മില്യന്‍ ഡോളര്‍ (183 കോടി രൂപ) മുടക്കി ഇവര്‍ പെന്റ്ഹൗസ് സ്വന്തമാക്കിയിരിക്കുന്നത്. ഭാവിയെ മുന്നിൽക്കണ്ടുള്ള ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് പെന്റ്ഹൗസ്. അമേരിക്കന്‍ എയര്‍ലൈന്‍സ് അറീനയോട് ചേര്‍ന്നാണ് ഈ 62 നില കെട്ടിടം സ്ഥിതി ചെയ്യുന്നത്. 

beckham-penthhouse-living

2019 ലാണ് ഈ ടവര്‍ ഉത്ഘാടനം ചെയ്തത്. ഇതില്‍ 11,046  ചതുരശ്രയടിയുള്ള പെന്റ്ഹൗസ് ആണ് ബെക്കാം ദമ്പതികള്‍ വാങ്ങിയത്. മനോഹരമായ വ്യൂ , ആഡംബരനിര്‍മ്മാണം എന്നിവയാണ് ഈ കെട്ടിടത്തിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. കടലിന്റെ സൗന്ദര്യം എവിടെ നിന്നാലും കാണാന്‍ സാധിക്കുന്ന വിധമാണ് ഓരോ മുക്കും മൂലയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഞ്ചു കിടപ്പുമുറികളും ഏഴ് ബാത്റൂമുകളുമുണ്ട്.

beckham-penthhouse-bath

പ്രൈവറ്റ് റൂഫ്‌ടോപ്‌ ഹെലിപാഡ് അടങ്ങിയതാണ് ബെക്കാമിന്റെ പുതിയ ഭവനം. പ്രൈവറ്റ് മിനി എയർപോർട് സംവിധാനമുള്ള മയാമിയിലെ തന്നെ ഏക റെസിഡന്‍ഷ്യല്‍ കെട്ടിടമാണ് ഇത്.

beckham-penthhouse

കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ബെവെര്‍ലി ഹില്‍സിലെ 13000 SFT വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഭവനം ബെക്കാം ദമ്പതികള്‍ വിൽപനയ്ക്ക് വച്ചത്. 33.1 മില്യണ്‍ ഡോളറിനാണ് (ഏകദേശം 245 കോടി ഇന്ത്യന്‍ രൂപയിലധികം) വീടും വസ്തുവും വിറ്റുപോയത്. 

beckham-la-house

1997ലാണ് ബെക്കാമും വിക്ടോറിയയും പ്രണയത്തിലാകുന്നത്, 1999ല്‍ വിവാഹിതരാവുകയും ചെയ്തു. പത്തൊമ്പതുകാരനായ ബ്രൂക് ലിന്‍, പതിനഞ്ചുകാരനായ റോമിയോ, പതിമൂന്നുകാരനായ ക്രൂസ്, ആറു വയസ്സുകാരിയായ ഹാര്‍പര്‍ എന്നിവരാണ് മക്കള്‍. 

English Summary-David Beckham Victoria Penthouse in Miami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com