ADVERTISEMENT

ലോകം മുഴുവൻ ഏറ്റുപാടിയ ഗാനമാണ് 'ബികോസ് ആം ഹാപ്പി'. മലയാളത്തിൽ വരെ ഇതിന്റെ പല വകഭേദങ്ങൾ ഇറങ്ങി. ആളുകൾ ഇതിനൊപ്പം ഡാൻസ് ചെയ്ത് പുതിയ പതിപ്പുകൾ സൃഷ്ടിച്ചു. ആ ഗാനത്തിന്റെ സ്രഷ്ടാവായ അമേരിക്കൻ ഗായകനും റാപ്പറും സംഗീത സംവിധായകനുമായ ഫാരല്‍ വില്യംസിന്റെ പുതിയ വീട് ഒരൊന്നൊന്നര കാഴ്ച തന്നെയാണ്. ഫ്ലോറിഡയിലെ കോറല്‍ ഗെബിള്‍സില്‍ സ്വന്തമാക്കിയ ആഡംബര വീട്ടിലാണ്, ഫാരല്‍  കൊറോണ ഐസോലേഷന്‍ കാലം ചിലവിടുന്നത്‌. 47 കാരനായ ഫാരല്‍ ഭാര്യ ഹെലനും പതിനൊന്നുകാരനായ മകന്‍ റോക്കറ്റിനും ഒപ്പമാണ് മൂന്നരഎക്കറില്‍ 17,025 ചതുരശ്രയടി വലിപ്പമുള്ള ആഡംബരവീട്ടിൽ കഴിയുന്നത്.

pharrel-williams-miami-home

ഒന്‍പത് കിടപ്പറകള്‍. പന്ത്രണ്ട് ബാത്ത്റൂമുകള്‍ എന്നിവ ചേര്‍ന്നതാണ് ഈ മാന്‍ഷന്‍. 2,000 വൈന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാവുന്ന വൈന്‍ സെല്ലാര്‍, ലൈബ്രറി, ലിവിംഗ് റൂം, പബ് സ്റ്റൈല്‍ ബാര്‍, ഫയര്‍ പ്ലെയിസ് എല്ലാം ഈ വീട്ടിലുണ്ട്. പ്രൈവറ്റ് ബോട്ട് ഹൗസും ഈ വീടിന്റെ പ്രത്യകതയാണ്.

pharrel-williams-gaseebo

ഒരു അത്യാഡംബര ഹോട്ടലിനു തുല്യമാണ് ഈ വസതിയുടെ ഉള്‍ഭാഗം. ഓരോ കിടപ്പറയ്ക്കും വലിയ ബാല്‍ക്കണികള്‍ നൽകിയിട്ടുണ്ട്. വുഡന്‍ സീലിംഗ്, വുഡന്‍ വാളുകള്‍, കൂറ്റന്‍ ജനലുകള്‍ എല്ലാം ഇവിടെയുണ്ട്. ഒരു സാധാരണ മുറിയെക്കാള്‍ വലുതാണ്‌ ഇവിടുത്തെ എല്ലാ ബാത്ത്റൂമുകളും. 2019 ലെ കണക്കുകള്‍ പ്രകാരം 15 മില്യന്‍ ഡോളര്‍ ആണ് ഈ മാന്‍ഷന്റെ മൂല്യം. അതായത് ഏകദേശം 114 കോടി രൂപ!

pharrel-williams-living

കഴിഞ്ഞ മാസമാണ് ഫാരല്‍ ബെവര്‍ലി ഹില്‍സിലെ വീട് 16.95 മില്യന്‍ ഡോളറിനു വിറ്റത്. 2015ല്‍ ഹോളിവുഡ് എസ്റ്റേറ്റില്‍ കോടികള്‍ മുടക്കി ഫാരല്‍ മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. എല്‍ പാമര്‍ എന്നാണു ഫാരലിന്റെ മിയാമി മാന്‍ഷന്റെ പേര്. 

pharrel-williams-wine-cellar

English Summary- Pharrel Williams Luxury Mansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com