sections
MORE

ഗായിക സെലീന ഗോമസിന്റെ വീട്; വില 50 കോടി രൂപ!

selena-gomez
SHARE

അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമായ സെലീന ഗോമസ് പുതിയ വീട് സ്വന്തമാക്കിയത് 6.5 മില്യന്‍ ഡോളര്‍ മുടക്കി എന്ന് റിപ്പോര്‍ട്ട്‌. സെലിബ്രിറ്റികളുടെ ഇഷ്ടഇടമായ കലാബസാസില്‍ ആണ് സെലീന 7,786 ചതുരശ്രയടി വലിപ്പമുള്ള ആഡംബര മാന്‍ഷന്‍ താരം സ്വന്തമാക്കിയത്. കർദാഷിയാൻ ഉള്‍പ്പെടെയുള്ളവര്‍ ആണ് ഇവിടെ സെലീനയുടെ അയല്‍ക്കാര്‍. 

selena-gomez-home-garden

3.10 എക്കറുള്ള ഏക്കറുള്ള വസ്തുവിൽ പണിത ബംഗ്ലാവിൽ അഞ്ചു കിടപ്പറകള്‍, ആറു ബാത്ത്റൂമുകള്‍ എന്നിവയുണ്ട്. വിവിഐപികള്‍ മാത്രം താമസിക്കുന്ന ഗേറ്റഡ് കമ്യൂണിറ്റിയിലായി പടര്‍ന്നു കിടക്കുന്ന എസ്റ്റേറ്റില്‍  2004 ലാണ് ഈ മാന്‍ഷന്‍ പണിതത്. ഇറ്റാലിയന്‍ ആർക്കിടെക്ചറിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഈ ബംഗ്ലാവ് പണിതത്. വീടിന്റെ മുന്‍ ഉടമയായ ഫ്രഞ്ച് മൊണ്ടാനയുടെ പോർട്രെയിറ്റ് ഇപ്പോഴും ഇവിടുത്തെ ഡൈനിങ് റൂമില്‍ ഉണ്ട്. രണ്ടു പൂളുകള്‍, മൂവി തിയറ്റര്‍, ഔട്ട്‌ഡോര്‍ കിച്ചന്‍, റെക്കോർഡിങ് സ്റ്റുഡിയോ എന്നിവയും ബംഗ്ലാവിൽ സജ്ജം. 

selena-gomez-home

5 നെരിപ്പോടുകളുള്ള (fireplace) വലിയ വലിയ ലിവിങ് റൂമാണ് ഈ വീടിന്റെ ആകര്‍ഷണം. അതിഥികൾക്കായി പ്രത്യേക ഊണുമുറിയുമുണ്ട്.   ഫ്ലോര്‍ ടു സീലിങ് ജനാലകളും മുകള്‍നിലയിലെ പിയാനോയും വീടിന്റെ മറ്റൊരു ആകര്‍ഷണമാണ്. വൈന്‍ പ്രിയര്‍ക്ക് ഹാന്‍ഡ്‌ ക്രാഫ്റ്റഡ് വൈന്‍ സെല്ലാര്‍ ഇവിടുണ്ട്. 

selena-gomez-home-inside

ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണ് സെലീന. അടുത്തിടെ വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ കഴിഞ്ഞ സെലീന താന്‍ ബൈപോളാര്‍ ഡിസോഡര്‍ രോഗത്തിനും ചികിത്സയില്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്‍റെ പുതിയ ആൽബത്തിന്‍റെ പണിപ്പുരയിലാണ് സെലീന. റെയർ എന്ന് പേരിട്ടിട്ടുള്ള ആൽബത്തിലെ ആദ്യ ഗാനത്തിന് പേരിട്ടിരിക്കുന്നത് ബോയ് ഫ്രണ്ട് എന്നാണ്. 

English Summary- Selena Gomez Luxury House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA