ADVERTISEMENT

കോവിഡ് കാലത്ത് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ മുംബൈയിലെ വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ ഓഫിസ്, ക്വാറന്റീനിൽ കഴിയുന്നവര്‍ക്കായി വിട്ടുനൽകിയിരിക്കുകയാണ് ഷാരുഖ് ഖാനും ഭാര്യ ഗൗരിയും. BMC ക്വാറന്റീൻ ഫെസിലിറ്റിയായി ഉപയോഗിക്കാനാണ് ഇവര്‍ തങ്ങളുടെ ഓഫിസ് വിട്ടുകൊടുത്തിരിക്കുന്നത്.

22 കിടക്കകള്‍ ഇടാനുള്ള സൗകര്യം നിലവില്‍ ഇവിടുണ്ട്. ക്വാറന്റീനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫിസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇരുവർക്കും നന്ദി അറിയിച്ചു.

നേരത്തെയും മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും ഇരുവരും രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുകയും ഖാന്‍ സംഭാവന നല്‍കിയിരുന്നു.

വിവിധ ഭരണാധികാരികൾ ഇരുവരുടെയും  സഹായങ്ങൾക്ക് നന്ദി അറിയിച്ചു. അതിൽ അരവിന്ദ് കെജ്‌രിവാളിന്  ഷാരൂഖ് നല്‍കിയ മറുപടി ശ്രദ്ധനേടി. ‘എനിക്ക് നന്ദി പറയരുത്, പകരം ആജ്ഞ നല്‍കൂ’ എന്ന വാചകമാണ് ഷാരൂഖ്  ട്വീറ്റില്‍ കുറിച്ചത്.

English Summary- Shahrukh Khan Provide Office for Covid Quarantine

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com