sections
MORE

നടൻ, റെസ്‌ലിങ് സ്റ്റാർ ജോൺ സീനയുടെ ആഡംബരവീട്!

John-cena-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പ്രഫഷനൽ റെസ്‌ലിങ്ങിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വന്‍പേരുകളിലൊന്നാണ് ജോണ്‍ സിന. അറിയപ്പെടുന്ന WWE റസ്ലിങ് താരത്തിന്റെ സിനിമാപ്രവേശവും വാർത്തകളിൽ നിറഞ്ഞിരുന്നു. 44- കാരനായ സിനയായിരുന്നു ഡബ്ലു.ഡബ്ലു.ഇയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഇതുവരെ 16 സിനിമകളിലാണ് സിന അഭിനയിച്ചത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ഒൻപതാമത്തെ ചിത്രമായ എഫ് 9: ദി ഫാസ്റ്റ് സാ​ഗയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അതില്‍ ജോണ്‍ സിനയും ഉണ്ടായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരമായ സിനയുടെ വീടിനെ കുറിച്ചും അറിയാന്‍ ആരാധകര്‍ക്ക് താല്പര്യമുണ്ട്

John-cena-house-car

ഫ്ലോറിഡയിലാണ് സിനയുടെ 55 മില്യന്‍ ഡോളറിന്റെ ആഡംബരഭവനം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ വാട്ടര്‍ പാര്‍ക്ക്‌ തന്നെയുണ്ട്‌ സിനയുടെ വീടിന്റെ പിന്നില്‍. വെള്ളച്ചാട്ടവും സ്വിമ്മിങ് പൂളും സ്ലൈഡുകളും അടങ്ങിയതാണ് ഈ വാട്ടര്‍ പാര്‍ക്ക്‌. 

വിശാലമായ ലിവിംഗ് റൂം, ഡൈനിങ്ങ്‌, കിടപ്പറകള്‍ എല്ലാം ഇവിടെ സുസജ്ജം. വലിയ കണ്ണാടി സീലിംഗ് ആണ് ഈ വീടിനുള്ളത്‌.  സിനയ്ക്ക് എല്ലാത്തരത്തിലുമുള്ള സൗകര്യങ്ങളും മാസ്റ്റർ ബെഡ്‌റൂമിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളിൽ ഒരു ലിവിങ് റൂം പോലും നൽകിയിട്ടുണ്ട്. വൈറ്റ് ടൈലുകള്‍ പാകിയ വലിയ ബെഡ്റൂമിനോട് ചേര്‍ന്ന് ഒരു വാക്ക് ഇന്‍ വാഡ്രോബും ഉണ്ട്. വിലകൂടിയ പൂക്കള്‍ , മെഴുകുതിരികള്‍ കൊണ്ട് ഇവിടം അലങ്കരിച്ചിട്ടുണ്ട്. 

John-cena-house-interior

സോഷ്യല്‍ കുക്കിങ് അന്തരീക്ഷം നല്‍കുന്നതാണ് സിനയുടെ അടുക്കള. തന്റെ വീട്ടില്‍ നടന്ന പാര്‍ട്ടികളുടെ ഓര്‍മ സൂക്ഷിക്കാന്‍ സിനയ്ക്ക് ഇവിടെ ഒരു മെമ്മോറബിള്‍ ബാരല്‍ ഉണ്ട്. അതിഥികൾ കുറിച്ചിടുന്ന മെസ്സേജുകള്‍ ആണ് ഈ ബാരലില്‍ ഉള്ള കുപ്പികളില്‍. 

John-cena-house-garage

എല്ലാ മുറികളും വെള്ളനിറത്തിലാണ് ഇവിടെ. അതുകൊണ്ട് തന്നെ വീടിനു ഉള്ളതിലും വലിപ്പം സ്വാഭാവികമായും തോന്നും. കൂട്ടുകാര്‍ക്കായി സിന ഈ വീട്ടില്‍ മറ്റൊരു റൂം ഒരുക്കിയിട്ടുണ്ട്. 'ജെന്റില്‍മാന്‍സ് റൂം ' എന്നാണ് സിന ഇതിനെ വിളിക്കുന്നത്‌. വിന്റേജ് സ്പോര്‍ട്സ് കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്‌ സിനയ്ക്ക്. ഇതിനായി വീട്ടില്‍ പ്രത്യകം ഗ്യാരേജും ഉണ്ട്. 

English Summary- Wrestling Star John Cena House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA