ADVERTISEMENT

അമേരിക്കൻ ടെലിവിഷൻ താരവും മോഡലും സംരംഭകയുമായ കയ്‌ലി ജെന്നര്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ്.  2017ലെ ഫോർബ്സ് സെലിബ്രിറ്റി 100 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരിയാണ് കയ്‌ലി ജെന്നര്‍. സെലിബ്രിറ്റി സ്റ്റാറ്റസ് കൂടാതെ സൗന്ദര്യവർദ്ധകവസ്തുക്കളുടെ കമ്പനിയായ കയ്‌ലി കോസ്മെറ്റിക്സിന്റെ സ്ഥാപകയും ഉടമയുമാണ് കൈലി. 22-കാരിയായ കയ്‌ലിയുടെ ആസ്തി 7050 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്‌. 

നിറഞ്ഞു തുളുമ്പുന്ന ഗ്ളാമറുമായി സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന കയ്‌ലിയുടെ വീട്ടുവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്പര്യം കൂടുതലാണ്. 'സ്വന്തം നിലയിൽ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’ എന്ന നേട്ടം ചെറുപ്രായത്തില്‍ തന്നെ കൈവരിച്ച കയ്‌ലിയുടെ അര്‍ദ്ധസഹോദരിയാണ് മറ്റൊരു സെലിബ്രിറ്റിയായ കിം കർദാഷിയാൻ.

kylie-new-house

ഇരുപതുവയസ്സിനിടയില്‍ 4 വീടുകള്‍ സ്വന്തമാക്കിയ കയ്‌ലിയുടെ ഏറ്റവും പുതിയ വീടിനു മൂല്യം ഏതാണ്ട് 16 മില്യന്‍ ഡോളര്‍ ആണ്. അതായത് ഏകദേശം 121 കോടി രൂപ. കാലിഫോര്‍ണിയ ഹിഡന്‍ ഹില്‍സില്‍ 13200 ചതുരശ്രയടി വലിപ്പത്തിലാണ് കൈലിയുടെ വീടുള്ളത്.  എട്ടു  കോടിക്കും ആറുകോടിക്കുമായി ഹിഡന്‍ ഹില്സില്‍ തന്നെ കൈലിക്ക് മറ്റു രണ്ടു വീടുകള്‍ കൂടിയുണ്ട്. ഹിഡന്‍ ഹില്‍സിലെ കയ്‌ലിയുടെ സാമ്രാജ്യം എന്നുതന്നെ ഈ വീടിനെ വിളിക്കാം.

kylie-new-house-living

എട്ടു കിടപ്പറകള്‍, 11 ബാത്ത്റൂമുകള്‍ എന്നിവ അടങ്ങിയതാണ് ഈ കൂറ്റന്‍ വീട്. തികച്ചും മോഡേണ്‍ പശ്ചാത്തലത്തിലുള്ള  വീട്  17-ാം നൂറ്റാണ്ടിലെ കേപ് കോഡ് ആര്‍ക്കിടെക്ച്ചര്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് നീന്തല്‍ കുളങ്ങള്‍, ടെന്നീസ് കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്.

kylie-new-house-inside

വീടിന് പുറത്തുള്ള കാര്‍പ്പറ്റു മുതല്‍ ബാത്ത്‌റൂം, ജനലുകളിലെ ബ്ലൈന്റുകള്‍ക്ക് വരെ ഒരേ കളര്‍ പാറ്റേണാണ് നല്‍കിയിരിക്കുന്നത്. എല്ലാം വൈറ്റ് ,ഗ്രേ നിറങ്ങളില്‍. വീടിനു പുറത്തായി 1.4 എക്കറില്‍ വലിയ പൂന്തോട്ടമുണ്ട്.  2014-ലും 2015- ലും, ടൈം മാസികയിൽ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന കൗമാരക്കാരുടെ പട്ടികയിൽ ജെന്നർ സഹോദരിമാരെ ഉൾപ്പെടുത്തിയിരുന്നു. 

English Summary- Kylie Jenner New Luxury Mansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com