sections
MORE

കോവിഡ്; ബിൽഗേറ്റ്സ് ഐസലേഷനിൽ കഴിയുന്നത് 328 കോടിയുടെ പുതിയ വീട്ടിൽ!

bill-gates-new-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും കലിഫോര്‍ണിയ ടെല്‍ മാര്‍ഗില്‍ സ്വന്തമാക്കിയ ബീച്ച് ഹൗസിന്റെ വില 328 കോടി. 64-കാരനായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും എണ്ണവ്യവസായി ബൂണ്‍ പിക്കെന്‍സിന്റെ മുന്‍ഭാര്യ മാഡലിനില്‍ നിന്നാണ് ഈ ആഡംബരഭവനം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്‌. ഇരുവരും കൊറോണ ഐസോലേഷന്‍ കാലത്ത് ഇവിടെയാണ്‌ താമസം.

കടലിനോടു അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന 5,800 ചതുരശ്രയടിയുള്ള ആഡംബരവീട്ടിൽ ആറുകിടപ്പറകളാണ് ഉള്ളത്. കലിഫോര്‍ണിയയിലെ ഏറ്റവും വിലപിടിപ്പുള്ള ബീച്ച്ഹൗസുകളിലൊന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്. 1999 ലാണ് ഈ വീട് നിർമിച്ചത്. ഗ്രീന്‍ ഹൗസ്, ഫാമിലി റെസിഡന്‍സ്, രണ്ട് ഗസ്റ്റ്ഹൗസ് എന്നിവയുള്‍പ്പെടുന്നതാണ് ഈ സ്ഥലം. ഓപ്പണ്‍ ശൈലിയിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ന്യൂട്രല്‍ കളറുകളാണ് വീടിന് ഏറെയും നല്‍കിയിരിക്കുന്നത്.

bill-gates-home-view

ഓട്ടമാറ്റിക് സുരക്ഷാസംവിധാനവും കാലാവസ്ഥാ നിയന്ത്രണവും ഇലക്ട്രിസിറ്റി നിയന്ത്രണവുമൊക്കെയാണ് വീട്ടിലുള്ളത്. സ്പാ, തിയേറ്റര്‍, സ്വിമ്മിങ് പൂള്‍, ടെന്നീസ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ചുവരുകള്‍ക്കും മേല്‍ക്കൂരയ്ക്കുമൊക്കെ ധാരാളം വുഡന്‍ ടച്ച് നല്‍കിയിട്ടുണ്ട്. 

കോവിഡ് 19 വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കോടികളാണ്  ബില്‍ ഗേറ്റ്‌സ് പ്രഖ്യാപിച്ചത്. വാക്‌സിന്‍ കണ്ടുപിടിക്കാൻ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ് കമ്പനികളില്‍ ഗേറ്റ്​സ്​ ഫൗണ്ടേഷൻ എന്ന സംഘടന പണം മുടക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ‘ദ ഡെയ്‌ലി ഷോ’ എന്ന പരിപാടിക്കിടെയാണ്​ ബില്‍ ഗേറ്റ്‌സി​​െൻറ പ്രഖ്യാപനം. 

English Summary- Bill gates Bought New Luxury Beach House in California

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA