sections
MORE

ഒരുകാലത്തെ റസ്‌ലിങ് ആവേശം; നടൻ ഡ്വയ്ൻ 'റോക്ക്' ജോണ്‍സന്റെ ആഡംബര വീട്

rock-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഒരുകാലത്തെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും താരമായിരുന്നു റോക്ക് എന്ന റസ്‌ലിങ് താരം. ഡ്വയ്ൻ ജോൺസൻ എന്നാണ് ശരിക്കുള്ള പേര്. ഗോദയിൽ നിന്നും വിടവാങ്ങിയ ശേഷം ഹോളിവുഡ് സിനിമകളിലൂടെ കുടുംബങ്ങളുടെയും പ്രിയങ്കരനായി ഡ്വയ്ൻ മാറി. ഇപ്പോൾ കൈ നിറയെ സിനിമകളുമായി ഡ്വയ്ൻ തന്റെ ജൈത്രയാത്ര തുടരുകയാണ്. 'ജുമാഞ്ചി', ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്' എന്നിവയാണ് റോക്കിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങൾ. 

rock-house-exterior

തന്റെ ഭീമാകാരമായ ശരീരം പോലെ തന്നെ വലിയ വീട് സ്വന്തമാക്കണം എന്നായിരുന്നു ഒരുകാലത്ത് ഡ്വയ്നിന്റെ ആഗ്രഹം. സിനിമയില്‍ നിന്നും ലഭിച്ച വരുമാനത്തിലധികവും ഡ്വയ്ൻ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ ആണ് മുടക്കിയിരിക്കുന്നത്‌. 3.4 മില്യന്‍ ഡോളര്‍ (ഏകദേശം 25 കോടി രൂപ) മുടക്കിയാണ് ഡ്വയ്ൻ  2012 ൽ ഫ്ലോറിഡയിലെ വീട് വാങ്ങിയത്. മെഡിറ്ററെനിയന്‍ ശൈലിയിലാണ് വീടിന്റെ മുഴുവന്‍ നിര്‍മ്മാണവും. റോക്കിന്റെ ഇഷ്ടപ്രകാരം ഡാര്‍ക്ക്‌ വുഡ് കൊണ്ടാണ് ഉള്‍ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാം മരങ്ങളാല്‍ ചുറ്റപെട്ടതാണ് റോക്കിന്റെ വീട്. 

rock-home

ആഡംബരങ്ങള്‍ നിറഞ്ഞതാണ്‌ ഡ്വയ്നിന്റെ വീടിന്റെ മുക്കും മൂലയും. അതിഥികൾക്കായി വലിയ ലിവിംഗ് റൂം ആണ് വീട്ടിലുള്ളത്.  ശരീരം നിലനിർത്താൻ ധാരാളം കലോറിയുള്ള ഭക്ഷണം കഴിക്കുന്നയാളാണ് ഡ്വയ്ൻ. അത് കത്തിച്ചു കളയാനായി അയണ്‍ പാരഡൈസ് എന്ന പേരില്‍ സര്‍വ്വസന്നാഹങ്ങള്‍ ഉള്ള ഒരു ജിം  വീടിനുള്ളിലുണ്ട്.

rock-house-pool

ഹോം തിയറ്റർ, ബാർ കൗണ്ടർ, സ്വിമ്മിങ് പൂൾ തുടങ്ങിയവയെല്ലാം വീട്ടിനുള്ളിൽ സജ്ജം. ചുരുക്കത്തിൽ വീട്ടുകാരനെ പോലെതന്നെ ഹെവിയാണ് വീടും.

English Summary- Dwayne Johnson Luxury House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA