sections
MORE

സണ്ണി ലിയോൺ എവിടെ? താരത്തിന്റെ ലോക്ഡൗൺ ജീവിതം ഇങ്ങനെ..

sunny-leone-house
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

മുംബൈയിൽ കോവിഡ് 19 രൂക്ഷമായപ്പോൾ നടി സണ്ണി ലിയോൺ എവിടെയാണ് എന്ന് ആരാധകർ തിരക്കിയിരുന്നു. താരത്തിന്റെ മുംബൈയിലെ വീട് ഒഴിഞ്ഞു കിടക്കുന്നതാണ് അഭ്യൂഹം പരത്തിയത്. എന്നാൽ രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിന് തൊട്ടുമുൻപ് സണ്ണിയും കുടുംബവും ലൊസാഞ്ചലസിലേക്ക് പറന്നു. ലോക്ഡൗൺ കാലം ലൊസാഞ്ചലസിലെ വീട്ടില്‍ ഭർത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോണ്‍. അടുത്തിടെയാണ് താരം കുടുംബസമേതം ഇവിടേക്ക് താമസം മാറിയത്.

ഹോളിവുഡിലെ സെലിബ്രിറ്റി കോളനിയായ ബെവര്‍ലി ഹിൽസിനടുത്തുള്ള ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം.  2017  ലാണ് സണ്ണി ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. 43,560 ചതുരശ്ര അടിയിലുള്ള വീട് ഒരേക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഐസലേഷന് ഏറ്റവും പറ്റിയ ഇടം എന്നാണ് ഈ വീടിനെ കുറിച്ച് സണ്ണി പറയുന്നത്. വീട് വൃത്തിയാക്കിയും കുട്ടികളുടെ കാര്യം നോക്കിയും പെയിന്റിങ് ചെയ്തുമൊക്കെയാണ് താരം സമയം ചെലവിടുന്നത്. ലോക്ഡൗൺകാലജീവിതം ആസ്പദമാക്കി താരം വരച്ച  പെയിന്റിങ് ഏറെ പ്രശംസ നേടിയിരുന്നു.

sunny-leone-family

അഞ്ചു കിടപ്പറകള്‍, നീന്തല്‍ കുളം, വലിയ പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്. ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും, സുഹൃത്തുക്കള്‍ക്കായി ഗെറ്റ്ടുഗതറുകള്‍ സംഘടിപ്പിക്കാനായി വീടിനു പുറത്തു  പാഷ്യോ ഒരുക്കിയിട്ടുണ്ട്. ലോകം മുഴുവന്‍ സഞ്ചരിച്ചാണ് ഈ വീട്ടിലേക്ക് വേണ്ട വസ്തുക്കള്‍ സണ്ണിയും ഭർത്താവും വാങ്ങിയത്. ഇറ്റലി ,സ്പെയിന്‍ ,റോം എന്നിവിടങ്ങളില്‍ നിന്നായിരുന്നു അധികവും. 500 കോടിയോളം മുടക്കിയാണ് ഇരുവരും ഈ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

View this post on Instagram

Home!!! Los Angeles!!

A post shared by Sunny Leone (@sunnyleone) on

English Summary- Sunny leone spend lockdown in Losangeles Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA