ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടി ഇളംകുളത്ത് പുതിയ വീട് വച്ച് താമസം മാറിയത് അടുത്തിടെയാണ്. വീടിന്റെ യഥാർഥ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിനുപിന്നാലെ ഒരു വ്യാജ വിഡിയോയും രംഗപ്രവേശം ചെയ്തു. മമ്മൂട്ടിയുടെ വീടുമായി സാമ്യമുള്ള ഒരു വീടിന്റെ വിഡിയോയാണ് ആ പേരിൽ  പ്രചരിച്ചത്. ആ വീടിന്റെ യഥാർഥ ഉടമസ്ഥൻ റെജി, സത്യാവസ്ഥ വിശദീകരിക്കുന്നു.

reji-house-silpi

പെരുമ്പാവൂരിനടുത്ത് കുടുപ്പുംപടിയിലുള്ള എന്റെ വീടാണ് മമ്മൂട്ടിയുടെ വീട് എന്ന പേരിൽ പ്രചരിച്ചത്. ശില്പി ആർക്കിടെക്ട്സിലെ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസാണ് ഈ വീട് രൂപകൽപന ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പാലുകാച്ചൽ. അതിനുപിന്നാലെ ഞങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി വീടിന്റെ വിഡിയോ എടുത്തു നൽകാൻ ചിലരെ ഏൽപ്പിച്ചിരുന്നു. അവർ വീട് ഷൂട്ട് ചെയ്ത് വിഡിയോ നൽകുകയും ചെയ്തു. അവരിലാരോ 'മമ്മൂട്ടിയുടെ വീട്' എന്ന പേരിൽ ഈ വിഡിയോ ടിക് ടോക്കിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് എനിക്ക് വാട്സാപ്പിൽ വ്യാജവാർത്തയുടെ വിഡിയോ ലഭിക്കുന്നത്. ആദ്യം പ്രതികരിക്കാതെ ഒഴിവാക്കാമെന്നാണ് കരുതിയത്. പക്ഷേ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചു കാര്യം അന്വേഷിച്ചതോടെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമെന്ന് തോന്നി. ഇപ്പോഴും വിളികൾ തുടരുന്നു. വിശദീകരണം പറഞ്ഞു മടുത്തു. ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതുകൊണ്ട്  എന്തുനേട്ടമാണ് ഇത് പടച്ചുവിടുന്നവർക്ക് കിട്ടുന്നത് എന്ന് മനസിലാകുന്നില്ല.

മമ്മൂട്ടിയുടെ യഥാർഥ വീട് കാണാം...

reji-house-silpi-pool

ഇനി എന്റെ വീടിനെക്കുറിച്ചു പറയാം. ചതുരശ്രയടി വച്ച് നോക്കുമ്പോൾ ആഡംബര വീടാണെങ്കിലും ശരിക്കും ഇത്തരമൊരു വീട് പണിയുന്നതിന്റെ പകുതി ബജറ്റ് മാത്രമേ ആയുള്ളൂ. എനിക്ക് നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസാണ്. അതിനാൽ നിർമാണ സാമഗ്രികൾക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വന്നില്ല. തടിയടക്കം പ്ലോട്ടിൽ നിന്നും ലഭിച്ചു. പണിക്കാർ എല്ലാം എന്റെ കീഴിൽ തന്നെയുള്ളവരായിരുന്നു. അതുവഴി കോൺട്രാക്ട് ചെലവ് ലാഭമായി.

reji-house-silpi-interior

ഫർണിച്ചറുകൾ പലതും ചൈനയിൽ നിന്നും പരിചയക്കാർ വഴി വിലക്കുറവിൽ വാങ്ങിയതാണ്.  ലാൻഡ്സ്കേപ് ഒരുക്കിയത് ഹൈദരാബാദിൽ നിന്നും കൊണ്ടുവന്ന സാമഗ്രികൾ കൊണ്ടാണ്. അതും പരിചയക്കാർ വഴി വിലക്കുറവിൽ ലഭിച്ചു. ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസിന്റെ വൈദഗ്ധ്യവും ഞങ്ങളുടെ സ്വപ്നവീട് ഒരുക്കുന്നതിൽ നിർണായകമായി.

reji-house-silpi-stair

 

Project facts

Location- Kurupumpadi, Perumbavoor

Owner- Reji

Area- 10000 SFT

Architect- Sebastian Jose

Silpi Architects, Thevara

Ph- 0484 266 3448

Completion year- 2020 Feb

 

English Summary- Fake video of Mammoottys House, Real Owner Reveals Truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com