sections
MORE

ഇത് വീടിനെ സ്നേഹിക്കുന്നവർക്ക്; വിഡിയോയുമായി നടി കൃഷ്ണപ്രഭ

krishnaprabha-tips
SHARE

ലോകത്തെവിടെപ്പോയാലും സ്വന്തം വീട്ടിലേക്ക് മടങ്ങിവരുമ്പോഴുള്ളൊരു സുഖമുണ്ട്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു മടുത്തുവെന്നൊക്കെ പരിഭവിക്കുമ്പോഴും വീടിനോടുള്ള, വീട്ടിലിരിക്കാനുള്ള കൊതിക്ക് ഒരു കുറവുമില്ലെന്ന് നമ്മുടെ ശീലങ്ങൾ തന്നെ നമ്മോടു പറയാതെ പറയും. ലോക്ഡൗൺ കാലത്തെ സുന്ദരമാക്കാൻ അഭിനേത്രിയും വ്ലോഗറും മോഡലുമായ കൃഷ്ണപ്രഭ കണ്ടെത്തിയ വഴികളിലൊന്ന് കുറേ സുന്ദരിമീനുകളും അവയുടെ സുന്ദരൻ വീടുമാണ്. നൃത്തപരിശീലനത്തിനും വായനയ്ക്കും പാചകപരീക്ഷണങ്ങൾക്കുമൊക്കെ ഇടയിൽ അക്വേറിയത്തിനായും താരം സമയം കണ്ടെത്തി. ഗോൾഡ് ഫിഷ്, ബ്ലാക്ക് മോറ, സക്കർ ഇനങ്ങളിലുള്ള മീനുകളെയാണ് പുതിയ അക്വേറിയം സെറ്റ് ചെയ്യാനായി വാങ്ങിയത്. വിരസതയകറ്റാൻ അക്വേറിയം നല്ല മാർഗമാണെന്നു പറയുന്നു കൃഷ്ണപ്രഭ. നന്നായി ജോലി ചെയ്യുന്ന ദിവസം, കുറച്ചുസമയം മീനുകൾക്കായി മാറ്റിവച്ചാൽ മടുപ്പും ക്ഷീണവും മാറി മനസ്സ് ഒന്നു ഫ്രഷാവുകയും ചെയ്യും.

വീടിനെ ഏറെ സ്നേഹിക്കുന്നവർക്കായി വീട്ടകങ്ങൾ സുന്ദരമാക്കാനുള്ള ചിന്ന ചിന്ന ടിപ്സ് പങ്കുവയ്ക്കുകയാണ് കൃഷ്ണപ്രഭ.

വീട്ടിൽ അക്വേറിയം സെറ്റ് ചെയ്യാം, ഇനി തനിയെ

വീട്ടിൽ ഒരു സുന്ദരൻ അക്വേറിയം എങ്ങനെ സെറ്റ് ചെയ്യാമെന്നുള്ള വിഡിയോ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് കൃഷ്ണ പ്രഭ. സഹായിയായി സക്കീന എന്ന ചേച്ചിയുമുണ്ട്. മോട്ടറും ലൈറ്റും എല്ലാം അറ്റാച്ച്ഡ് ആയിട്ടുള്ള റെഡിമേയ്ഡ് അക്വേറിയവും അനുബന്ധ വസ്തുക്കളും വാങ്ങി, അതെങ്ങനെ സെറ്റ് ചെയ്യണമെന്ന് കാണിച്ചു തരുകയാണ് വിഡിയോയിലൂടെ കൃഷ്ണപ്രഭ. അക്വേറിയം അലങ്കരിക്കാനുള്ള കുഞ്ഞൻ വസ്തുക്കളും ബബിൾസും അതിന്റെ ചെലവുൾപ്പെടെയുള്ള കാര്യങ്ങളും വിഡിയോയിലുണ്ട്. 

അക്വേറിയത്തിൽ വെള്ളം നിറച്ച് അലങ്കാര വസ്തുക്കൾ ഇടുന്നതിനു മുൻപുതന്നെ അവ വൃത്തിയായി കഴുകിയെടുക്കണം. അല്ലെങ്കിൽ അതിലുള്ള പൊടികളും മറ്റും പൊങ്ങിവന്ന് അക്വേറിയത്തിന്റെ ഉൾവശം വല്ലാതെ വൃത്തികേടാകാൻ സാധ്യതയുണ്ട്. കല്ലുകളും അലങ്കാര വസ്തുക്കളും വൃത്തിയാക്കി അക്വേറിയത്തിൽ വച്ചതിനു ശേഷം ഒരു പ്ലേറ്റ് അക്വേറിയത്തിലിട്ട് അതിനു മുകളിലേക്കു വെള്ളമൊഴിച്ചു മാത്രമേ അക്വേറിയം നിറയ്ക്കാവൂ. അലങ്കാരക്കല്ലുകൾക്കു മുകളിലേക്ക് വെള്ളം കുത്തിയൊഴിച്ചു വീണ് അവ നിരതെറ്റിപ്പാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മോട്ടറും ലൈറ്റും അറ്റാച്ച്ഡ് ആയ അക്വേറിയത്തിന് എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുകയാണ് ഉചിതം. മോട്ടറിരിക്കുന്ന ഭാഗം കവർ ചെയ്തായിരിക്കണം വാട്ടർ ലെവൽ വേണ്ടത്. ഫിഷ്ടാങ്ക് സെറ്റ് ചെയ്ത ശേഷം വെള്ളത്തിലെ ക്ലോറിന്റെ അംശം നീക്കാനുള്ള ലിക്വിഡ്, ഫംഗസിനെ അകറ്റാനുള്ള ലിക്വിഡ് ഇവ ടാങ്കിലെ വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞേ മീനിനെ അക്വേറയത്തിലേക്കു മാറ്റാൻ പാടുള്ളൂവെന്നും കൃഷ്ണപ്രഭ പറയുന്നു.

ഇൻഡോർ പ്ലാന്റ്സ് സെറ്റ് ചെയ്യാം, സിംപിളായി

ആദ്യം ഗ്ലാസ്ബൗളിൽ ചകിരിനിറയ്ക്കണം. ചകിരി വേഗം വെള്ളം വലിച്ചെടുക്കുന്നതിനാൽ കുറച്ചു ദിവസം ചെടി നനയ്ക്കാൻ മറന്നു പോയാലോ ആളുകൾ സ്ഥലത്തില്ലാത്തതുമൂലം നനയ്ക്കാൻ കഴിയാതെ വന്നാലോ ചെടി വാടിപ്പോകാതിരിക്കും. ചകിരിച്ചോറിനു മുകളിൽ മണ്ണു നിറയ്ക്കണം. അതിനുശേഷം പഴത്തൊലിയും മുട്ടത്തോടും കലർത്തിയ മിശ്രിതം അതിനു മുകളിലിട്ട് ചെടിനടണം. വിഡിയോയിൽ മണിപ്ലാന്റ് ആണ് നടുന്നത്. അതിന് അധികം വെള്ളം വേണ്ടാത്തതിനാൽ കുറച്ച് വെള്ളം സ്പ്രേ ചെയ്താൽ മതി. അതിനുശേഷം ഗ്ലാസ്ബൗളിൽ അലങ്കാരക്കല്ലുകൾ നിരത്താം. വീടിനുള്ളിലെ കോർണറുകൾക്കു ഭംഗി കൂട്ടാൻ ഇത്തരം ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാമെന്നു പറഞ്ഞുകൊണ്ടാണ് കൃഷ്ണപ്രഭ വിഡിയോ അവസാനിപ്പിക്കുന്നത്.

English Summary- Krishnaprabha Home Decor Tips Video

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA