sections
MORE

പ്രിയ സുശാന്ത്, നിങ്ങളെ ഈ വീട് മിസ് ചെയ്യും, പ്രേക്ഷകരും...വിഡിയോ

sushant-sing-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സുശാന്ത് സിങ് രാജ്പുത് എന്ന നടന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും ഉൾക്കൊണ്ടത്. പ്രളയസമയത്ത് കേരളത്തിന് നൽകിയ കൈത്താങ്ങിലൂടെ മലയാളികൾക്കും ഈ നടൻ പ്രിയങ്കരനായി. പട്ന സ്വദേശിയായ സുശാന്ത് മിനിസ്ക്രീനിലൂടെയാണ് ലൈംലൈറ്റിലെത്തിയത്. പിന്നീട് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ധോണിയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 

sushant-sing-at-house

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് മുംബൈയില്‍ സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ സിനിമാമോഹവുമായി എത്തിയ കാലത്ത് താന്‍ ആറു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഒറ്റ മുറി വീട്ടില്‍ ആയിരുന്നു കഴിഞ്ഞിരുന്നതെന്ന് സുശാന്ത് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അന്നൊക്കെ ഈ വലിയ നഗരത്തില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്ന് അദ്ദേഹം  പറഞ്ഞിട്ടുണ്ട്. എന്നാല്‍  കാലം ആ സ്വപ്നം പൂവണിയിച്ചു കൊടുത്തപ്പോള്‍ അത് ആസ്വദിക്കാന്‍ ഒരുപാട് കാലം വിധി സുശാന്തിനു നൽകിയില്ല.

ബഹിരാകാശസഞ്ചാരിയാകണം എന്നായിരുന്നു തന്റെ ഒരുകാലത്തെ വലിയ മോഹം എന്ന് സുശാന്ത് പറഞ്ഞിട്ടുണ്ട്. ആ മോഹം നടന്നില്ല എങ്കില്‍ പോലും, തന്റെ വീട്ടില്‍ ആ മോഹങ്ങളുടെ ബാക്കിപത്രം പോലെ ഒരു കുഞ്ഞന്‍ ഗാലക്സി ഒരുക്കിയിട്ടുണ്ട് സുശാന്ത്. Meade 14″ LX600 ടെലസ്കോപ് സുശാന്ത് വീട്ടിലേക്ക് കൊണ്ട് വന്നതും ഈ മോഹം കൊണ്ടാണ്. 

sushant-sing-home

തന്റെ പതിനാറാം വയസ്സില്‍ അമ്മ മരണപ്പെട്ടതോടെ താന്‍ മറ്റൊരാളായി മാറിയെന്നു പലപ്പോഴും സുശാന്ത് പറഞ്ഞിട്ടുണ്ട്. അവസാനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിൽ പോലും അമ്മയുടെ ഓർമ്മകൾ നിറഞ്ഞിരുന്നു.തന്റെ പഴയ പട്ന ജീവിതം ഒരിക്കലും സുശാന്തിന്റെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞിരുന്നില്ല. ആ ഇഷ്ടങ്ങള്‍ എല്ലാം ഓരോ ചിത്രങ്ങളായി അദ്ദേഹത്തിന്റെ ലിവിംഗ് റൂമിലെ ഭിത്തികളില്‍ കാണാമായിരുന്നു.നന്നായി വായിക്കുന്ന ആളായിരുന്നു സുശാന്ത് . ആ ഇഷ്ടം അദ്ദേഹത്തിന്റെ വീട്ടില്‍ കാണാം. വലിയൊരു ലൈബ്രറിയുടെ ഉടമ കൂടിയായിരുന്നു സുശാന്ത്. 

sushant-sing-house-living

അകാലത്തില്‍ പൊലിഞ്ഞുപോയ സുശാന്തിന്റെ ഓർമകളിൽ ഈ വീട് ഇനി നിലകൊള്ളും. ഒപ്പം ആരാധകരും...

English Summary- Sushant Singh Rajput House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA