sections
MORE

ഇത് കഠിനാധ്വാനത്തിലൂടെ നേടിയ സ്വപ്നം; നടൻ ആയുഷ്മാൻ ഖുറാനയുടെ വീട്!

ayushmann-khurrana-house
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

ചണ്ഡീഗഡിലെ ഒരു സാധാരണ കുടുംബത്തിൽനിന്നും, കഠിനാധ്വാനത്തിലൂടെ ബോളിവുഡിലെത്തി തന്റെ ഇരിപ്പിടം ഉറപ്പിച്ച നടനാണ് ആയുഷ്മാൻ ഖുറാന. കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തമായ വേഷങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം കാണിച്ചതാണ് ഈ നടനെ ശ്രദ്ധേയനാക്കിയത്. ഗായകൻ എന്ന നിലയിലും അദ്ദേഹം തിളങ്ങി.

ഭാര്യ താഹിര കശ്യപ്, രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം മുംബൈ മുംബൈ അന്ധേരിയിലെ 4,000 ചതുരശ്രയടിയുള്ള ഏഴ് ബെഡ്റൂം ഫ്ലാറ്റിലാണ് ആയുഷ്മാന്‍ കഴിയുന്നത്‌. താഹിറയുടെ ബാല്യകാല സുഹൃത്ത് കൂടിയായ ഡിസൈനര്‍ തിനിഷ ഭാട്ടിയയാണ് ഈ ഫ്ലാറ്റ് ഡിസൈൻ ചെയ്തത്. വെള്ളനിറത്തിന് പ്രാധാന്യം നല്‍കിയാണ് ഫ്ലാറ്റിന്റെ അകത്തളങ്ങൾ. ബെയ്ജ്, വൈറ്റ്, ഗ്രേ നിറങ്ങളില്‍ ആണ് ഫര്‍ണിച്ചറുകള്‍. വലിയ ലിവിങ് റൂം, ഡൈനിങ്ങ്‌ ഏരിയ, വലിയ ലൈബ്രറി എല്ലാം ഇവിടെയുണ്ട്.

മുംബൈ നഗരം മുഴുവനും കാണാന്‍ സാധിക്കുന്ന വലിയ ബാല്‍ക്കണി ഈ വീടിന്റെ പ്രത്യകതയാണ്. വീടിന്റെ ഒരു ഭിത്തി ഒലിവ് ഗ്രീന്‍ നിറത്തിലാണ് ചെയ്തിരിക്കുന്നത്. ഇവിടെ താരത്തിനു ഇതുവരെ ലഭിച്ച അവാര്‍ഡുകള്‍ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്. നല്ലൊരു ഗായകന്‍ കൂടിയാണ് ആയുഷ്മാന്‍. പിയാനോ നന്നായി വായിക്കുന്ന ആയുഷ്മാന്‍ വീട്ടില്‍ ഒരു പിയാനോയും സൂക്ഷിച്ചിട്ടുണ്ട്. നേരത്തെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ മിസ് ചെയ്തിരുന്ന വീടും കുടുംബവും ഈ ലോക്ഡൗൺ കാലത്ത് തിരിച്ചുപിടിക്കുകയാണ് താരം.

ആർജെ, ടിവി ഷോ ഹോസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ കൈവെച്ചതിനു ശേഷമാണ് ആയുഷ്മാൻ സിനിമാഭിനയം തുടങ്ങുന്നത്. 2012ൽ വിക്കി ഡോണർ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. ബെവക്കൂഫിയാൻ, അന്ധാധുൻ, ആർട്ടിക്കിൾ 15, ഡ്രീം ഗേൾ, ബാല തുടങ്ങി ഒട്ടേറെ മികച്ച സിനിമകളിലാണ് ആയുഷ്മാൻ അഭിനയിച്ചത്.

English Summary- ayushmann khurrana house in mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA