sections
MORE

അന്ന് വീട് നഷ്ടപ്പെട്ടു; ഇന്ന് താമസിക്കുന്നത് ആഡംബരവീട്ടിൽ; പുലിയാണ് ടൈഗർ!

tiger-shroff-house
കടപ്പാട്- സമൂഹമാധ്യമം
SHARE

കുറഞ്ഞകാലം കൊണ്ട് ബോളിവുഡിലെ മുൻനിര നായകനായി മാറിയ താരമാണ് ടൈഗർ ഷ്‌റോഫ്. നടൻ ജാക്കി ഷ്രോഫ്, അയിഷ ദത്ത് എന്നിവരുടെ മകനായ  ടൈഗർ അഭിനയമികവിനൊപ്പം ആക്‌ഷൻ , നൃത്തം എന്നിവയില്‍ നല്ല പ്രാഗത്ഭ്യം ഉള്ള നടന്‍ കൂടിയാണ്.

Tiger Shroff roped in as ASICS India brand ambassador

മുംബൈയില്‍ പാരമൗണ്ടിലാണ് താരത്തിന്റെ എട്ടു ബെഡ് റൂം അപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ടൈഗറിന്റെ വ്യക്തിത്വത്തോട് ചേര്‍ന്നു നില്‍ക്കും വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നടന്‍ ജോണ്‍ എബ്രഹാമിന്റെ അമ്മ അലന്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എബ്രഹാം ജോണ്‍ ആര്‍ക്കിടെക്ട്സ് ആണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

tiger-shroff-house-bed

ടൈഗറിന്റെ വ്യക്തിത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിധമാണ് വീടിന്റെ ഡിസൈൻ. കാരണം ടൈഗറിന് ഏറ്റവും ഇഷ്ടമുള്ള നൃത്തത്തിനും വര്‍ക്ക്‌ഔട്ടിനും വേണ്ട തുറന്ന സ്‌പേസുകൾ ധാരാളം വീട്ടിൽ നൽകിയിട്ടുണ്ട്. അറബിക്കടലിന്റെ ഭംഗി വേണ്ടുവോളം കാണാന്‍ സാധിക്കുന്ന വിധമാണ് ഈ വീടിന്റെ നിര്‍മ്മാണം. 

അടുത്തിടെ തന്റെ ബാല്യകാലത്തെ വീട് നഷ്ടമായതിന്റെ ഓര്‍മ്മകള്‍ ടൈഗര്‍ പങ്കുവച്ചിരുന്നു. അമ്മ നിര്‍മ്മിച്ച ബൂം എന്ന ചിത്രം പരാജയപ്പെട്ടതോടെ താനും സഹോദരി കൃഷ്ണയും ജനിച്ചു വളര്‍ന്ന വീട് വില്‍ക്കേണ്ടി വന്നെന്നു താരം തുറന്നു പറഞ്ഞിരുന്നു. വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വിറ്റു ചെറിയ വീട്ടിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ താൻ പിന്നീട് സിനിമയില്‍ വിജയിച്ചതോടെ നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാനും കഴിഞ്ഞു എന്നും ടൈഗര്‍ പറയുന്നു. ബാഗി  2 ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

English Summary- Tiger Shroff House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA