sections
MORE

ഉടമയെപ്പോലെ ബോൾഡ് & ബ്യൂട്ടിഫുൾ; നടി തപ്‌സി പന്നുവിന്റെ വീട്

tapsee-pannu-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡിലെ പുതിയ ബോള്‍ഡ് & ബ്യൂട്ടിഫുൾ സ്റ്റാര്‍ ആണ് തപസി പന്നു. കാമ്പുള്ള കഥയുള്ള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടർച്ചയായി ഹിറ്റുകൾ നേടാൻ തപ്സിക്ക് കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ ഥപ്പഡ് എന്ന ചിത്രവും നിരൂപകപ്രശംസ നേടി. ദക്ഷിണേന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ മാത്രം ചെയ്തിരുന്ന സ്ഥാനത്തു നിന്നും കരുത്തുറ്റ നായികയിലേക്കുള്ള തപ്സിയുടെ ഉയർച്ച കഠിനാധ്വാനം കൊണ്ടുകൂടിയാണ്.

ഡല്‍ഹി സ്വദേശിനിയായ തപ്സി, ബോളിവുഡിൽ എത്തിയ ശേഷം മുംബൈയിൽ സ്വന്തമായി ഒരു പാർപ്പിടം തന്റെ സ്വപ്നമായിരുന്നു എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം തപ്‌സി ആ മോഹം സഫലമാക്കി. അന്ധേരിയിലാണ് തപ്‌സി 2 BHK വീട് വാങ്ങിയത്. സഹോദരി ഷഗുന്‍ പന്നുവും ഒന്നിച്ചാണ് തപ്സി ഫ്ലാറ്റ് വാങ്ങിയത്. ഫ്ലാറ്റിന്റെ അകത്തളം ഒരുക്കിയതും എല്ലാം ഇരുവരും ഒന്നിച്ചു തന്നെ..

tapsee-pannu-home

യൂറോപ്യൻ കഫെകളുടെ ഒരു ഫീല്‍ ലഭിക്കുന്ന തരത്തിലാണ് താന്‍ വീടിന്റെ ഇന്റീരിയർ ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് തപ്സി പറയുന്നു. വലിയ ലിവിങ് റൂമിലാകെ വെള്ളനിറത്തിലാണ് ചുവരുകള്‍. അവിടെ വലിയൊരു ക്ലോക്ക് കാണാം. മറ്റൊരു ചുവരാകെ പോസിറ്റീവ് വാചകങ്ങള്‍ , സുവനീറുകൾ, ചിത്രങ്ങള്‍ എന്നിവ കാണാം. സിറ്റി വ്യൂ നല്‍കുന്ന മനോഹരമായ ബാല്‍ക്കണിയിലാണ് തപ്സി യോഗ ചെയ്യുന്നത്, ഇവിടെ നിന്നാല്‍ നഗരത്തിന്റെ മുഴുവന്‍ കാഴ്ചകളും കാണാം.

tapsee-home

ലിവിങ് റൂം മാര്‍ബിള്‍ ഫ്ലോറിങ് ആണെങ്കില്‍ ബാല്‍ക്കണിയില്‍ വുഡന്‍ ഫ്ലോറിങ് ആണ് നല്‍കിയത്. കോഫി പ്രിയയായ തപ്സി ഡൈനിങ്ങ്‌ മുറിയില്‍ ഒരു കോഫി മെഷിനും വെച്ചിട്ടുണ്ട്. വെള്ളവുഡന്‍ ഫ്രയിമുകൾ നിറഞ്ഞതാണ്‌ താരത്തിന്റെ ബെഡ് റൂം. അധികം വലുപ്പമില്ലാത്ത ഫ്ലാറ്റില്‍ പക്ഷേ ഓരോ സ്ഥലവും ഉപയോഗപ്രദമാക്കിയാണ് തപ്‌സി ഒരുക്കിയിരിക്കുന്നത്. അഭിനയമേഖലയിൽ ഉയരാൻ കൊതിക്കുന്ന പെൺകുട്ടികൾക്ക് മാതൃകയാണ് തപ്സിയുടെ വിജയവഴികൾ .


English Summary- Tapsee Pannu House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA