ADVERTISEMENT

'സൂഫിയും സുജാതയും ' കണ്ട ആരും അതിലെ ഊമപെണ്ണിനെ മറക്കില്ല. അത്രത്തോളം കഥാപാത്രത്തോട് നീതി പുലര്‍ത്തിയ അഭിനയമാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരാലി കാഴ്ചവെച്ചത്. പ്രജാപതിയിൽ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം മലയാളത്തില്‍ നടത്തിയ വമ്പന്‍ തിരിച്ചു വരവ് കൂടിയായിരുന്നു സൂഫിയും സുജാതയും. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ആദ്യ മലയാളചിത്രം എന്ന വിശേഷണവുമുണ്ട് സൂഫിക്ക്..

ഹൈദരാബാദ് സ്വദേശിനിയായ അദിതി നിലവില്‍ മുംബൈയിലാണ് താമസം. മുംബൈയിലെ വെര്‍സോവയിലെ  അദിതിയുടെ വീട് ഉടമയെപ്പോലെ  തന്നെ മനോഹരമാണെന്ന് പറയണ്ടല്ലോ. ശരിക്കും ഒരു ബൊഹീമിയന്‍ ശൈലിയിലാണ് അദിതി ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. റോയല്‍ ബ്ലൂ ടെക്സ്ചറിലാണ്  വീടിന്റെ ചില ഭിത്തികള്‍ ചെയ്തിരിക്കുന്നത്. ഇതാണ് വീട്ടിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ണില്‍ തട്ടുക. 

പൂച്ചകള്‍ക്കും പുസ്തകങ്ങള്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന് തോന്നും അദിതിയുടെ ഫ്ലാറ്റ് കണ്ടാല്‍. നല്ല വായനക്കാരിയായ അദിതി പുസ്തകങ്ങള്‍ക്കായി വലിയൊരു ഷെല്‍ഫ് തന്നെ ഒരുക്കിയിട്ടുണ്ട്. 

aditi-rao-hydari-home

ഒരു 'സിംഗിള്‍ വുമന്‍സ് ഡ്രീം ഹൗസ്' എന്ന് ഒറ്റവാക്കില്‍ അദിതിയുടെ വീടിനെ വിശേഷിപ്പിക്കാം. ബൊഹീമിയന്‍ ശൈലിക്ക് ഇണങ്ങുന്ന ഫര്‍ണിച്ചറുകള്‍ , കുഷനുകള്‍ , കാര്‍പറ്റ്‌ ഇങ്ങനെയാണ് അദിതിയുടെ ഫ്ലാറ്റ്. നല്ലൊരു നര്‍ത്തകി കൂടിയായ അദിതി നൃത്തത്തിനായി പ്രത്യേകം ഒരു മുറി തന്നെ ഫ്ലാറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ്  തിരക്കുകള്‍ കഴിഞ്ഞാല്‍ മുംബൈയില്‍ ഉണ്ടെങ്കില്‍ വെര്‍സോവയിലെ ഈ വീടിന്റെ തണുപ്പില്‍ അദിതിയുണ്ടാകും.

English Summary- Aditi Rao Haidari Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com