ADVERTISEMENT

പുതിയ വീട്ടിലേക്ക് താമസം ആരംഭിച്ചു മലയാളത്തിന്റെ പ്രിയ നായിക നമിത പ്രമോദ്. തന്റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ വഴിയാണ് നമിത പുതിയ വീടിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. 

'ഒത്തിരി സ്നേഹവും സ്വപ്നങ്ങളും സമാധാനവും ഓര്‍മ്മകളും നിറഞ്ഞ ഒരു സന്തോഷം ! ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറി , നിങ്ങളുടെ പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകണം' എന്നാണ് പുതിയ വീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞത്.

namitha-new-house

പുതിയ വീട്ടിലെ അടുക്കള, ലിവിങ് റൂം എന്നിവിടങ്ങളിലെ നിന്നുള്ള ചിത്രം ആണ് താരം പങ്കുവെച്ചത്. കേരളസാരിയില്‍ വളരെ സിംപിൾ ലുക്കിലാണ് ചിത്രങ്ങളില്‍ നമിത. മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി, പിന്നീട് സിനിമയിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നമിത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. 

അല്‍ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന മലയാളചിത്രം. പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. 

English Summary- Namita Pramod Moved to New Flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com