പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു ഷാറൂഖിന്റെ വീട്! കാരണം തിരക്കി ആരാധകർ

sharukh-house-covered
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നടന്‍ ഷാരൂഖ്‌ ഖാന്റെ മുംബൈ വസതിയായ മന്നത്ത് കഴിഞ്ഞ ദിവസം കണ്ടവര്‍ എല്ലാം ഒന്ന് ഞെട്ടി. കെട്ടിടം അടിമുടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞ മന്നത്തിന്റെ  ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കുകയും ബച്ചന്‍ കുടുംബം അടക്കം ചികിത്സയിലാകുകയും ചെയ്ത സമയത്തു തന്നെ ഷാരൂഖ് വീട് ഇങ്ങനെ മൂടിയതു കൊറോണയെ പേടിച്ചാണ് എന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ട്വിറ്ററിൽ ചൂടേറിയ ചർച്ച തന്നെ ഈ വിഷയത്തിൽ നടന്നു.

എന്നാല്‍ സംഗതി അതല്ലെന്നും ഇത് മുംബൈയിലെ കനത്ത മഴ കാരണം ചെയ്തതാണെന്നും പിന്നീട് വാര്‍ത്ത പുറത്തു വന്നു. ഇതാദ്യമായല്ല കിംഗ്‌ ഖാന്‍ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടുന്നത്. മുന്‍പും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്നപ്പോൾ ഇത്തരത്തില്‍ ചെയ്തിരുന്നു .

മന്നത്ത് എന്ന വിസ്മയം 

gauri-in-office.jpg

ബാന്ദ്രയിലാണ് ഷാരൂഖിന്റെ മന്നത്ത് സ്ഥിതി ചെയ്യുന്നത്. ഷാറുഖിന്റെ ഭാര്യ ഗൗരി ഖാൻ ബോളിവുഡിലെ മുൻനിര ഇന്റീരിയർ ഡിസൈനറാണ്. മന്നത്തിന്റെ അകത്തളങ്ങൾ ഒരുക്കാൻ മേൽനോട്ടം വഹിച്ചതും ഗൗരിയാണ്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഷാൻലിയറുകളും എംഎഫ് ഹുസൈന്റെ വിഖ്യാത ചിത്രങ്ങളും ഇന്റീരിയർ അലങ്കരിക്കുന്നു. ഇറ്റാലിയൻ മാർബിളുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്.

mannath-interiors.jpg

മന്നത്തിന്റെ ഒരുനില മുഴുവൻ കുട്ടികൾക്കായി മാറ്റിവച്ചിരിക്കുകയാണ് കിങ് ഖാൻ. അബ്രാമിന്റെ കളിസ്ഥലവും സുഹാനയ്ക്കും ആര്യനും പഠിക്കാനുള്ള സൗകര്യങ്ങളും വിശാലമായ ലൈബ്രറിയും ഇവിടെ ഒരുക്കിയിരിക്കുന്നു. ഷാറൂഖിന്റെ സ്റ്റുഡിയോയും, ഓഫിസും വീട്ടിൽതന്നെ ഒരുക്കിയിരിക്കുന്നു. ആഡംബരം നിറയുന്ന അകത്തളങ്ങളും വിശാലമായ ഉദ്യാനവുമാണ് മന്നത്തിന്റെ മറ്റൊരു സവിശേഷത.

sharukh-family.jpg

2001ൽ 13 കോടി രൂപയ്ക്കാണ് ഇവിടെ സ്ഥിതി ചെയ്തിരുന്ന പൈതൃക ബംഗ്ലാവ് ഷാറുഖ് വാങ്ങി പുതുക്കിപ്പണിതു താമസം തുടങ്ങിയത്. ഇന്നു ബംഗ്ലാവിന്റെ വിപണിമൂല്യം ഏകദേശം 200 കോടി രൂപയോളം വരും. 

English Summary- Sharukh Khan House Mannath Covered in Plastic

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
404-error-image