ADVERTISEMENT

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ചെമ്പൻ വിനോദ്. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പരുക്കൻ കഥാപാത്രങ്ങളെ സ്വാഭാവികത്തനിമയോടെ പകർന്നാടിയതാണ് വിനോദിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ലിജോ ജോസ് പെല്ലിശ്ശേരി- ചെമ്പൻ കൂട്ടുകെട്ടിൽ നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങി.

chemban-vinod-mariam-thomas-photos

ലോക്ഡൗൺ കാലത്ത് താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. സുഹൃത്ത് കൂടിയായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. പുനർവിവാഹത്തെക്കുറിച്ചും പ്രായവ്യത്യാസത്തിന്റെ പേരിലുള്ള അനാവശ്യ കളിയാക്കലുകളെയും ഇരുവരും നേരിട്ട വിധവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷം താരം പങ്കുവച്ചിരിക്കുകയാണ്.

View this post on Instagram

New view 😎 new HOME ✌️✌️

A post shared by Chemban Vinod Jose (@chembanvinod) on

പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ ചെമ്പൻ പങ്കുവച്ചത്. പുതിയ കാഴ്ച, പുതിയ വീട് എന്ന ക്യാപ്‌ഷനോടെയാണ് വീട്ടിൽ നിന്നുള്ള മനോഹരമായ ജലാശയത്തിന്റെ ദൃശ്യങ്ങൾ താരംപങ്കുവച്ചിരിക്കന്നത്. നിരവധി താരങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

English Summary- Chemban Vinod New  House

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com