sections
MORE

'പെരുമഴയത്ത് മേൽക്കൂരയില്ലാത്ത വീട്ടിലെ ആ രാത്രി'..അമ്മാമ്മയും കൊച്ചുമോനും പറയുന്നു

ammama-kochumon
SHARE

സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ സ്നേഹത്തോടെ പിന്തുടരുന്ന ഒരു പേജുണ്ട്- 'അമ്മാമ്മയുടെ കൊച്ചുമോൻ'.  മേരി ജോസഫ് മാമ്പിള്ളി എന്ന അമ്മാമ്മയും കൊച്ചുമകൻ ജിൻസണുമാണ് ഈ പേജിന്റെ പിന്നണിയിലുള്ളത്. 'ടിക് ടോക്' അമ്മാമ്മ എന്ന് സ്നേഹത്തോടെ സോഷ്യൽമീഡിയ ഇവരെ വിളിച്ചു. ഇപ്പോൾ ടിക് ടോക് പൂട്ടിയെങ്കിലും ഫെയ്‌സ്ബുക്കിലും യൂട്യുബിലും നിറഞ്ഞുനിൽക്കുകയാണ് ഇരുവരും. 'അമ്മാമ്മയുടെ കൊച്ചുമോൻ' എന്ന വെബ് സീരീസിലൂടെ താരങ്ങളായി മാറിയ ഇവർക്ക്  ഏറെ പ്രിയപ്പെട്ടതാണ് 50 വർഷത്തോളം പഴക്കമുള്ള തറവാട് വീട്. പുതിയ വീട് വച്ച് താമസം മാറിയെങ്കിലും ഇടിഞ്ഞു വീഴാറായ ആ പഴയ വീടിനോടുള്ള അടുപ്പം ഒട്ടും കുറയുന്നില്ല.അമ്മാമ്മയും കൊച്ചുമോനും വീട്ടുവിശേഷങ്ങൾ പങ്കു വയ്ക്കുന്നു...

സ്വർഗം പോലൊരു വീട്..

ammama-old-house

നോർത്ത് പറവൂരിലാണ് വെബ് സീരീസിലൂടെ നിങ്ങൾ കണ്ട ആ പഴയ വീട്. വളരെ ചെറിയൊരു വീടാണ് മാമ്പിള്ളി തറവാട്. കയറി ചെല്ലുമ്പോൾ തിണ്ണയോട് ചേർന്ന് ഒരു വരാന്തയുണ്ട്. രണ്ട് മുറികളുണ്ട്. വരാന്തയുടെ റൂഫിൽ പഴയ രീതിയിൽ നക്ഷത്രങ്ങൾ വരച്ചു പിടിപ്പിച്ച മച്ചുണ്ട്. കയറി ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. ഞങ്ങൾ പ്രാർത്ഥനക്കായി ഒത്തു ചേർന്നിരുന്നത് അവിടെയാണ്. മുകളിലായി മരത്തിന്റെ മച്ചുണ്ട്. അവിടെയാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. പിന്നെ പഴയ രീതിയിലുള്ള ഒരു അടുക്കളയുണ്ട്. അമ്മിയും അമ്മിക്കല്ലും ഒക്കെയുണ്ട്. നല്ല അയൽവാസികൾ ആണ് ആ വീടിന്റെ മറ്റൊരു നേട്ടം. വീടിനു പിന്നിലായി പാടം ഉണ്ട്. അമ്മാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഐശ്വര്യമുള്ള വീടാണ് അത്. ഞാനും അതിനോട് യോജിക്കുന്നു.

മഴയത്ത് ആകാശം നോക്കി കിടന്ന ആ രാത്രി..

പഴയ വീടിനെ പറ്റി പറയുമ്പോൾ ഏറ്റവും ഓർമ വരുന്നത് അമ്മാമ്മയും ഞാനും ഉൾപ്പെടെ എല്ലാവരും മേൽക്കൂരയില്ലാതെ, മഴയത്ത് ആകാശം നോക്കി കിടന്ന രാത്രിയാണ്. ഓടിട്ട വീടാണല്ലോ, അപ്പോൾ ഇടക്ക് ഓട് മാറ്റിയിടണം. അങ്ങനെ ഒരിക്കൽ വീടിന്റെ മുഴുവൻ ഓടും ഞങ്ങൾ താഴെയിറക്കി. പിറ്റേന്ന് പുതിയ ഓട് കയറ്റണം. മഴക്കാലമൊന്നും ആയിരുന്നില്ല. അതിനാൽ മേൽക്കൂരയില്ലാതെ ആകാശം കണ്ട് കിടക്കാം എന്ന് ഞങ്ങളും കരുതി. ആ ധൈര്യത്തിലാണ് മുഴുവൻ ഓടും ഒരുമിച്ച് ഇറക്കിയത്. എന്നാൽ ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് പെട്ടെന്ന് മഴ പെയ്തു. വീടിനകത്ത് മുഴുവൻ വെള്ളം കയറി. ഞങ്ങളാകെ നനഞ്ഞു കുളിച്ചു. വീടിന്റെ മുന്നിലുള്ള വരാന്ത മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. മഴ കുറയുന്നത് വരെ എല്ലാവരും ആ വരാന്തയിൽ കട്ടിലിട്ട് ഇരുന്നു. അങ്ങനെ മഴയത്ത് ആകാശം നോക്കി കിടന്ന ആ രാത്രി മറക്കാനാവില്ല.

tiktok-fame-ammama-and-kochumon-on-tiktok-ban-in-india

വെട്ടുകല്ല് കൊണ്ടാണ് ആ വീട് പണ്ട് പണിതത്. സിമന്റിനു പകരം കുമ്മായമാണ് ഉപയോഗിച്ചിരിക്കുന്നത്അതാണ് ആ വീടിന്റെ ഉറപ്പും. വിള്ളലുകൾ വീണിട്ടുണ്ടെങ്കിലും അതൊരു കാര്യമായ കേടല്ല. ഇനിയും വർഷങ്ങൾ ആ വീട് അങ്ങനെ തന്നെ ഉറപ്പോടെ നിലനിൽക്കും. രണ്ടു വർഷം  മുൻപുള്ള വെള്ളപ്പൊക്കത്തെയും വീട് അതിജീവിച്ചു.

പുതിയ വീട്ടിലേക്ക്...

ammama-home

എന്റെയും അനിയന്റെയും വിദേശത്തു കിടന്നുള്ള 8  വർഷത്തെ അധ്വാനത്തിന്റെ ശ്രമഫലമാണ് പുതിയ വീട്. നോർത്ത് പറവൂരിൽ പഴയ വീടിനോട് ചേർന്ന് സ്ഥലം വാങ്ങിയാണ് വീട് പണിതത്. പുതിയ വീട് ഒരു സ്വപ്നമായിരുന്നു എങ്കിലും പഴയ വീട്ടിൽ നിന്നും മാറേണ്ടി വന്നപ്പോഴാണ് അതൊരു വിഷമം കൂടിയാണെന്ന് മനസിലായത്.  

ammama-new-house

5  സെന്റ് സ്ഥലത്ത് 1295  സ്‌ക്വയർഫീറ്റിൽ ആണ് വീട് നിർമിച്ചിരിക്കുന്നത്. സിറ്റ്ഔട്ട് , ഹാൾ, മൂന്നു ബെഡ്‌റൂം അടുക്കള, വർക്കേരിയ എന്നിവ ചേർത്താണ് വീട് നിർമിച്ചിരിക്കുന്നത്.  ഈ വീടിനു സൺഷേഡ് ഇല്ല. പകരം ജനലുകളോട് ചേർന്നുള്ള ബോക്സുകളാണുള്ളത്. ഭിത്തികളിൽ ബ്ലാക്ക്, ഗോൾഡൻ ഷേഡിൽ ടെക്സ്റ്റർ വർക്ക് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഏറ്റവും പ്രധാന ആകർഷണം മുന്നിലായി ചെയ്തിരിക്കുന്ന ചിപ്സ് വർക്ക് തന്നെയാണ്.അകത്തളത്തിലായി അമ്മാമ്മയുടെ കുടുംബചിത്രം വച്ചിട്ടുണ്ട്. 

English Summary- Ammamayude Kochumon Home Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA