ADVERTISEMENT

കൈകളിൽ ബൗളിങ്ങിന്റെ അത്ഭുതം നിറച്ച ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ജസ്പ്രീത് ബുംറ. തുടർച്ചയായി യോർക്കറുകൾ എറിഞ്ഞു ബാറ്റ്സ്മാനെ സമ്മർദത്തിലാക്കാൻ മിടുക്കനായ ഡെത്ത് ബോളർ. കൊറോണക്കാലത്തെ ഇടവേള വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് താരം. വീട്ടില്‍ ചെടികള്‍ നട്ടും, വീട് വൃത്തിയാക്കിയുമൊക്കെയാണ് താരം സമയം കളയുന്നത്.  തറ മോപ്പ് കൊണ്ട് വൃത്തിയാക്കുന്നതും അമ്മയെ സഹായിക്കുന്നതുമായ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ബുംറ താമസിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടമായ ബുംറ, പണമില്ലാതെ അമ്മയും താനും സഹോദരിയും കഷ്ടപെട്ട ആ നാളുകളെ കുറിച്ച് അടുത്തിടെ വികാരധീനമായി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുടുംബത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്ന താരം അതുകൊണ്ട് തന്നെ ഇങ്ങനെ  വീണുകിട്ടിയ സമയം ആഘോഷിക്കുകയാണ്.

വളരെ സിംപിൾ എന്നാണ് എര്‍ത്തി ഫീല്‍ നല്‍കുന്ന വീടാണ് താരത്തിന്റെത്. വലിയ ബാല്‍ക്കണി ഗാര്‍ഡനില്‍ ഫെങ്ങ്ഷൂയി വിന്‍ഡ് ചെയിമുകള്‍  കാണാം. തന്റെ കരിയറിലെ വരുമാനം കൊണ്ട് സ്വന്തമാക്കിയ വീട് തന്റെ ഹൃദയത്തോടെ ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്ന് ബുംറ പറയുന്നു.

ഗാർഡനിങ്ങിലാണ് ലോക്ഡൗൺ കാലം താരം കൂടുതൽ സമയം കണ്ടെത്തിയത്. അതിൽ വിജയിച്ചു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അടുത്തിടെ താരം പങ്കുവച്ചിരുന്നു. 

English Summary- Jasprit Bumrah House Family Lockdown Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com