ഇതാണ് വീട്ടിലെ പ്രിയയിടം; ചിത്രം പങ്കുവച്ച് നടി കാർത്തിക മുരളീധരൻ

karthika-murali
SHARE

കാർത്തിക മുരളീധരനെ ഓര്‍മ്മയുണ്ടോ ? ദുല്‍ക്കര്‍ നായകനായ 'സി.ഐ.എ'യിലെ നായിക. ബോളിവുഡിലെ പ്രമുഖ ക്യാമറാമാനും മലയാളിയുമായ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക. സി.ഐ.എയ്ക്ക്  ശേഷം മമ്മൂട്ടി നായകനായ അങ്കിളിലും കാര്‍ത്തിക നായികയായിരുന്നു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് കാർത്തിക. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. വീടിനുള്ളില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് ഒപ്പമാണ് താരം തന്റെ ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

തന്റെ മുറിയേക്കാള്‍ പ്രിയപ്പെട്ടയിടത്തെ കുറിച്ചായിരുന്നു കാര്‍ത്തികയുടെ പോസ്റ്റ്‌. അത് മറ്റെങ്ങുമല്ല തന്റെ അമ്മയുടെ പൂന്തോട്ടമാണെന്നാണ് കാര്‍ത്തിക പറയുന്നത്. ഒപ്പം പൂന്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളും കാര്‍ത്തിക പോസ്റ്റ്‌ ചെയ്തു.

അമ്മയുടെ ഗാര്‍ഡനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം. തന്റെ മുറിക്ക് രണ്ടാം സ്ഥാനമാണ് എന്ന് കാര്‍ത്തിക പറയുന്നു. കൂടാതെ ടെറസ് ഉപയോഗിക്കാന്‍ സൗകര്യമുള്ള സുഹൃത്തുക്കളോടുള്ള കുശുമ്പും താരം മറച്ചുവയ്ക്കുന്നില്ല. തന്റെ ആകാശവും ഉറ്റസുഹൃത്തിനേയും മിസ് ചെയ്യുന്നുവെന്നും കാര്‍ത്തിക കുറിക്കുന്നു. ലോക്ഡൗൺ കാലത്ത് ഐബ്രോയും അപ്പര്‍ലിപ്‌സും സ്വന്തമായി ചെയ്യാന്‍ പഠിച്ചുവെന്നും ദോശ ചുടാന്‍ പഠിച്ചെന്നും നടി പറയുന്നു.

English Summary- Karthika Muralidharan about Lockdown at House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA