രാജാക്കാട് നിന്നും മിനിസ്ക്രീനിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; ഇനി ഒരു സ്വപ്നമുണ്ട്: നൂബിൻ ജോണി

noobin-johny
SHARE

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നടനാണ് നൂബിൻ ജോണി. മോഡലിങ്  രംഗത്ത് നിന്നും സീരിയൽ രംഗത്തേക്ക് വന്ന നൂബിന്റെ മനസ് ഇടയ്ക്കിടെ  ഇടുക്കിയിലേക്ക് പായും.  ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നൂബിൻ ഏറെ മിസ് ചെയ്യുന്ന ഒന്നാണ്  ഇടുക്കി രാജാക്കാട് എന്ന പ്രദേശത്തെ തന്റെ ഗ്രാമവും വീടും. തന്റെ  വീട്ടുവിശേഷങ്ങളും സ്വപ്ന ഭവനത്തെപ്പറ്റിയുള്ള ആഗ്രഹങ്ങളും നൂബിൻ ജോണി പങ്കുവയ്ക്കുന്നു..

മിസ്സിങ്‌ എന്ന് പറഞ്ഞാൽ കട്ട മിസ്സിങ്..

അഭിനയരംഗത്ത് സജീവമായത് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം താമസിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് നാടും നാട്ടിലെ ഞങ്ങളുടെ വീടുമാണ്. കേരളത്തിന്റെ മറ്റു ജില്ലകളിൽ ഇല്ലാത്ത തണുപ്പും വേറിട്ട കാലാവസ്ഥയുമാണ് രാജാക്കാട് ഉള്ളത്. അവിടെ ജനിച്ചു വളർന്നത് കൊണ്ടാകാം ആ തണുത്ത കാലാവസ്ഥ ഞാൻ വല്ലാതെ മിസ് ചെയ്യാറുണ്ട്. അതിപ്പോൾ ഞാൻ ഗൾഫിൽ ആയിരുന്ന സമയത്തും അവസ്ഥ അത് തന്നെയായിരുന്നു. നാട്, വീട്, ഗ്രാമത്തിന്റെ ഭംഗി, പ്രത്യേകിച്ച് പ്രകൃതി ഭംഗി നിറഞ്ഞ അന്തരീക്ഷം എന്നിവയെല്ലാം ഞാൻ വല്ലാതെ മിസ് ചെയ്യും. 

സമയം കിട്ടിയാൽ നേരെ വീട്ടിലേക്ക്...

കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ ഒരു പോലെ സന്തോഷം തേടിയെത്തുന്ന ഇടുക്കി പോലൊരു പ്രദേശത്ത് വീടുള്ളത് ഒരു പ്രത്യേക ഫീൽ തന്നെയാണ്. വീടിനെപ്പറ്റി പറയുകയാണെങ്കിൽ ഇടുക്കിയുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേരുന്ന രീതിയിലുള്ള ഒരു സാധാരണ വീടാണ്. ഒതുക്കമുള്ളതും എന്നാൽ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചേരുന്നൊരു വീട്. എന്റെ ബാല്യവും കൗമാരവും യൗവനവും ഒക്കെ ആ വീട്ടിൽ തന്നെയയായിരുന്നു. വീടിനോടുള്ള ഇഷ്ടം  കൂടിയാണ് ഇടുക്കിയോടുള്ള എന്റെ സ്നേഹത്തിനു പിന്നിൽ.

nubin-johny

മോഡലിങ്, അഭിനയം തുടങ്ങിയ മേഖലകളിൽ സജീവമായതോടെയാണ് ഹൈറേഞ്ചിൽ വീടുള്ളതിന്റെ ബുദ്ധിമുട്ട് മനസിലായത്. പലപ്പോഴും ഒരു ചെറിയ കാര്യത്തിന് സിറ്റിയിലേക്ക് എത്താൻ പോലും ധാരാളം യാത്ര ചെയ്യേണ്ടതായി വരുന്നു. അങ്ങനെ ജീവിതത്തിൽ യാത്രകൾ കൂടി വന്നതോടെയാണ് നഗരത്തോട് ഇഷ്ടം ഉണ്ടാക്കിയെടുത്തത്. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഷൂട്ടിന്റെ ഭാഗമായി താമസിക്കുമ്പോൾ തോന്നും സുഖകരമാണ് എന്ന്. എന്നാൽ  നാടിനെപ്പറ്റി എങ്ങാനും ഓർത്ത് പോയാൽ പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി. 

കോട്ടയത്ത് ഇടുക്കി സ്റ്റൈലിൽ ഒരു വീട്...

സ്വന്തമായൊരു വീട് വയ്ക്കണം എന്ന ആഗ്രഹം മനസ്സിൽ ഉദിച്ചപ്പോഴെല്ലാം തന്നെ യാത്രാസൗകര്യത്തെപപ്പറ്റിയാണ് ആദ്യം ചിന്തിച്ചത്. കാരണം എന്തായാലും ഈ ഫീൽഡിൽ തന്നെ തുടരാൻ തീരുമാനിച്ചു. ആ സ്ഥിതിക്ക് യാത്ര സൗകര്യങ്ങൾ  നോക്കിയല്ല പറ്റൂ. അങ്ങനെ ചിന്തിച്ചപ്പോൾ സിറ്റി അടുത്തുള്ള സ്ഥലങ്ങൾ വേണം. കൊച്ചിയും തിരുവനന്തപുരവും ഒക്കെ ഒരുപാട് തിരക്കുള്ള പ്രദേശങ്ങളായി തോന്നി. അങ്ങനെയാണ് കോട്ടയം മനസ്സിൽ പിടിക്കുന്നത്. അതിനൊരു കാരണമുണ്ട്. കോട്ടയത്തിന്റെ ചില ഭാഗങ്ങൾക്ക് ഇടുക്കിയുടെ ഒരു സൗന്ദര്യവുമുണ്ട് . പിന്നെ ഒരു ശാന്തതയും. അതിനാൽ തന്നെ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിൽ  കോട്ടയത്തെയാണ് കൂടെ ചേർക്കാൻ ആഗ്രഹിക്കുന്നത്.

നാലുകെട്ട് എന്ന സ്വപ്നം..

ഞാൻ വീട് വയ്ക്കുകയാണ് എങ്കിൽ അത് പഴയ നാലുകെട്ട് മാതൃകയിലുള്ള ഒന്നായിരിക്കും. വളരെ കാലങ്ങളായുള്ള എന്റെ ആഗ്രഹമാണത്. ഒരുപാട്  വലുപ്പമുള്ള വീടുകളോട് എനിക്ക് വലിയ താല്പര്യമില്ല. ഒതുക്കമുള്ളതും എന്നാൽ അല്പം സൗകര്യമുള്ളതുമായ വീടുകളോടാണ് താല്പര്യം. അങ്ങനെയാണ് നാലുകെട്ട് മാതൃക മനസ്സിൽ പതിഞ്ഞത്. മാത്രമല്ല, ട്രഡീഷണൽ വീടുകൾ പ്രകൃതിയുമായി ചേർന്ന് നിൽക്കുന്നവയുമാണ്. അങ്ങനെയാണ് ഈ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത്. വീടിനു ചുറ്റും പറമ്പും പൂന്തോട്ടവും കൂടി മനസിലെ ആഗ്രഹമാണ്.  

English Summary- Noobin Johny Serial Actor Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA