സിനിമ ഹിറ്റായില്ലെങ്കിലും അനന്യയുടെ ഗ്ലാമർ വീട് സൂപ്പർഹിറ്റ്; കാരണം

ananya-pandey
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വമ്പന്‍ ഹിറ്റുകള്‍ ഒന്നും കയ്യിലില്ല എങ്കിലും ഇതിനോടകം ബോളിവുഡിലെ താരമായി മാറി കഴിഞ്ഞു അനന്യ പാണ്ഡെ. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ രണ്ടാം ഭാഗത്തിലൂടെ അരങ്ങേറ്റം കുറിച്ച അനന്യ അടുത്തിടെ മുംബൈ പാലി ഹില്‍സില്‍ ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ആധുനികതയ്‌ക്കൊപ്പം ക്ലാസിക് സ്റ്റൈലും ഇടകലർന്ന താരത്തിന്റെ വീട് 'സൂപ്പർ'  എന്നാണ് ആരാധകരും പറയുന്നത്. അച്ഛൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെക്കും അമ്മ ഭാവനാ പാണ്ഡെക്കും സഹോദരി റൈസയ്ക്കുമൊപ്പമാണ് അനന്യ താമസിക്കുന്നത്. 

ananya-pandey-house

വെള്ളയും കറുപ്പും നിറത്തിൽ ജ്യോമെട്രിക് പാറ്റേണിൽ ഡിസൈൻ ചെയ്ത ഫ്ളോർ വീടിന്റെ സവിഷേതകളിലൊന്നാണ്. ഗ്ലാസ്‌ പാനലുകളും വീടിന്റെ മോടി കൂട്ടുന്നുണ്ട്. കറുപ്പ്, വെള്ള, ​ഗ്രേ നിറങ്ങളിലാണ് വീട്ടിലെ ഫർണിച്ചറിലേറെയും ഒരുക്കിയിരിക്കുന്നത്. ധാരാളം ചെടികളും അലങ്കാരവസ്തുക്കളും വീടിന്റെ ഓപ്പണ്‍ സ്‌പേസിനെ മനോഹരമാക്കുന്നുണ്ട്. 

കറുപ്പും വെള്ളയും നിറത്തിലുള്ള മാർബിൾ നിലമാണ് ലിവിങ് റൂമിലേത്. ഇവിടെ പല വ;ലുപ്പത്തിലും ആകൃതിയിലും ഉള്ള കണ്ണാടികള്‍ ഉണ്ട്. വെള്ള നിറത്തിലുള്ള ചുവരുകളും ഐവറി വുഡൻ ഫ്ളോറിങ്ങുമാണ് ഇവിടെയുള്ളത്. നിറയെ ചെടികള്‍ ഉള്ള ബാല്‍ക്കണിയില്‍ നിന്നുള്ള ധാരാളം ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. 

English Summary- Ananya Pandey Bollywood Star New House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA