ADVERTISEMENT

നടന്‍ ഹൃതിക് റോഷന്റെ മുന്‍ഭാര്യ എന്ന ലേബലില്‍ മാത്രം ഒതുങ്ങി പോകാതെ സ്വന്തം പ്രവൃത്തിമേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വനിത കൂടിയാണ് സുസൈയിന്‍ ഖാന്‍. മുംബൈയിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് സുസൈയിന്‍. അടുത്തിടെ മുംബൈയില്‍ ഇവര്‍ ഒരു അപാർട്മെന്റ് സ്വന്തമാക്കിയിരുന്നു. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യ മാഗസിനിലൂടെ തന്റെ വീട്ടുവിശേഷങ്ങള്‍ സുസൈയിന്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. 

തന്റെ കൂട്ടിലേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലൂടെ സൂസെയ്ന്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ജൂഹുവിലാണ് സുസൈയിന്‍ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. പതിനഞ്ചാം നിലയിലാണ് സുസൈയിന്റെ ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത്. രണ്ട് അപ്പാര്‍ട്‌മെന്റുകളെ കൂട്ടിച്ചേര്‍ത്താണ് വീട് ഒരുക്കിയിരിക്കുന്നത്. 

susaine-flat

ഗ്ലാസ് ചുവരുകള്‍ ആണ് ഈ ഫ്ലാറ്റിന്റെ അഴക്‌. കാഴ്ചകള്‍ എല്ലാം ഇവിടെ സുതാര്യവും സുഗമവും. ഓപ്പണ്‍ ശൈലിയിലാണ് അപ്പാര്‍ട്‌മെന്റിന്റെ അകം ഒരുക്കിയിരിക്കുന്നത്. ഒരുവശത്ത് നിന്നും മറുവശം വരെ നീണ്ടു കിടക്കുന്ന നീളന്‍ ബാല്‍ക്കണി ഈ ഫ്ലാറ്റിന്റെ മനോഹാരിത കൂട്ടുന്നുണ്ട്. മുംബൈ നഗരത്തിന്റെയും അറബിക്കടലിന്റെയും കാഴ്ചകള്‍ ഇവിടെ നിന്നാല്‍ നന്നായി കാണാം. മനോഹരമായ പെയിന്റിംഗുകള്‍ കൊണ്ട് വീടിനകം ഒരുക്കിയിട്ടുണ്ട്. ലിവിങ് റൂമിനോട് ചേര്‍ന്നുള്ള മേശയില്‍ നിറയെ മക്കളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ്. ധാരാളം കൗതുകവസ്തുക്കള്‍ കൊണ്ട് അലങ്കരിച്ചതാണ് വീടിനകം. 

വീട്ടിലെ ഏറ്റവും പ്രധാനയിടം എന്ന വിശേഷണത്തോടെ ആണ് സുസൈയിന്‍ അടുക്കള പരിചയപ്പെടുത്തുന്നത്. ഡൈനിങ് റൂമിനെ ഒരു ഓഫിസ് സ്‌പേസാക്കി മാറ്റിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും വീട്ടില്‍ ഇടം നേടിയിട്ടുണ്ട്. ധാരാളം താരങ്ങളാണ് സുസൈന്റെ വീടിന്റെ ചിത്രങ്ങള്‍ക്ക് കമന്റ്റുമായി എത്തിയിരിക്കുന്നത്. വീട് അതിശയിപ്പിക്കുന്നുവെന്നും അടുക്കളയൊരുക്കിയതിന് 100 എന്നുമാണ് ഹൃതിക്ക് കമന്റ് ചെയ്തിരിക്കുന്നത്. 

English Summary- Susanne Khan Shows Virtual Tour of Her New House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com