ബോളിവുഡിൽ ഏറ്റവും തിരയപ്പെടുന്ന കുടുംബങ്ങളിലൊന്ന്; മാസാണ് അനിലിന്റെ സ്വർഗരാജ്യം

anil-kappor-family
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരയുന്ന സെലിബ്രിറ്റി വീടുകളിലൊന്നാണ് ബോളിവുഡ് താരം അനിൽ കപൂറിന്റേത്. വിശേഷിച്ച് മുംബൈയിലെ താരഭവനങ്ങളില്‍ അമിതാബ് ബച്ചനും ഷാരുഖ് ഖാനും കഴിഞ്ഞാൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് ജുഹുവിലുള്ള അനിലിന്റെ ആഡംബര വീടാണത്രേ. ഏകദേശം 30 കോടി രൂപയാണ് വീടിന്റെ ചെലവ് എന്നാണ് പറയപ്പെടുന്നത്.

അനിലിന്റെ ഭാര്യ സുനിത കപൂറാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു ഹൈലൈറ്റാണ്. ഗൃഹനാഥ തന്നെ ഡിസൈനറുടെ റോൾ ഏറ്റെടുക്കുമ്പോൾ വീട് ഗംഭീരമാകാതെ തരമില്ലലോ..

anil-kapoor-home

മകളും ബോളിവുഡ് നടിയുമായ സോനം കപൂർ, വിവാഹശേഷം ഡല്‍ഹിയിലേക്ക് താമസം മാറിയെങ്കിലും, ഭാര്യ സുനിത,  മക്കളായ റിയ കപൂര്‍, ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അനില്‍ ഇവിടെ കഴിയുന്നത്.

anil-kapoor-house

വിനോദങ്ങള്‍ക്കും വായനയ്ക്കും വ്യായാമത്തിനും എല്ലാം വിശാലമായ ഇടങ്ങൾത്തന്നെ വേർതിരിച്ചാണ്   അനില്‍ വീട് ഒരുക്കിയിരിക്കുന്നത്. 

മൂത്ത മകൾ സോനത്തിനോട് അനിലിന് പ്രത്യേക വാത്സല്യമുണ്ട്. സോനത്തിന്റെ വിവാഹശേഷം,  മകളുടെ സാമീപ്യം ലഭിക്കാൻ, അടിക്കടി താരപാര്‍ട്ടികളും ആഘോഷങ്ങളും ഇവിടെ അനില്‍ ഒരുക്കാറുണ്ട്‌. അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് .

English Summary- Anil Kapoor Luxury House Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA