ഐപിഎൽ ആവേശം; ഇത് രവീന്ദ്ര ജഡേജയുടെ സ്വർഗരാജ്യം!

HIGHLIGHTS
  • ജഡേജയുടെ സമൂഹമാധ്യമ അക്കൗണ്ട്‌ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വീട് നല്ല സുപരിചിതമായിരിക്കും.
ravindra-jadeja-home
ചിത്രങ്ങൾക്ക് കടപ്പാട് - സമൂഹമാധ്യമം
SHARE

ഐപിഎല്ലിൽ 2000 റൺസും 100 നു മുകളിൽ വിക്കറ്റും നേടിയ റെക്കോർഡ് സ്വന്തമായ സന്തോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം രവീന്ദ്ര ജഡേജ. ഐപിഎല്ലിന് പുറത്ത്, ഇന്ത്യൻ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് തെളിയിക്കുന്ന വിശ്വസ്ത ഓള്‍റൗണ്ടറാണ് രവിന്ദ്ര ജഡേജ.

ആഭ്യന്തര മത്സരങ്ങൾക്കിടയിൽ ചെറിയ  ഇടവേള കിട്ടിയാൽപ്പോലും ജഡേജ ഓടിപ്പോകുന്ന ഒരിടമുണ്ട്. ജാംനഗറിലുള്ള തന്റെ വീട്. ജഡേജ ജാംനഗറില്‍ തന്നെ വീട് വയ്ക്കാന്‍ കാരണം, ജനിച്ചു വളര്‍ന്ന നാടിനോടുള്ള സ്നേഹം തന്നെയായിരുന്നു. ജഡേജയുടെ സമൂഹമാധ്യമ അക്കൗണ്ട്‌ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ വീട് നല്ല സുപരിചിതമായിരിക്കും. 

ravindra-jadeja-house

വലിയ കോട്ടവാതിലുകളെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കവാടത്തോടെ കൂടിയതാണ്  ജഡേജയുടെ വീട്. വീടിനകത്ത് എല്ലായിടത്തും ഒരു റോയല്‍ ടച്ചും നല്‍കി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ പലയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍  ജഡേജ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. 

View this post on Instagram

🏠 home #peaceofmind

A post shared by Ravindra Jadeja (@ravindra.jadeja) on

വീട് പോലെ തന്നെ ആരാധകര്‍ക്ക് നന്നായി അറിയുന്ന ഇടമാണ് അദ്ദേഹത്തിന്റെ ഫാം ഹൗസും . 'മിസ്റ്റര്‍ ജദ്ദൂസ് ഫാം ഹൗസ് ' എന്ന് പേരിട്ടിരിക്കുന്ന ഇവിടെയാണ് ജഡേജ കുതിരസവാരി പരിശീലിക്കുന്നത്. 

English Summary- Ravindra Jadeja House in Jamnagar

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA