ADVERTISEMENT

ബോളിവുഡിലെ മാതൃകാദമ്പതികളാണ് ഷാരുഖ് ഖാനും ഗൗരിയും. ഡല്‍ഹിയില്‍ മൊട്ടിട്ട ഇരുവരുടെയും പ്രണയം, വീട്ടുകാര്‍ അംഗീകരിക്കാന്‍ ഒരല്‍പം കാത്തിരിക്കേണ്ടി വന്നുവെങ്കിലും പിന്നീട് ജീവിതത്തില്‍ വിജയിച്ചു കാണിച്ചു കൊടുത്ത ദമ്പതികളാണ് ഇവര്‍. 1991 ലാണ് ഇരുവരും വിവാഹിതരായത്. ഇന്ന് ഷാരുഖിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഗൗരിയുണ്ട്. അതിനൊപ്പം ഷാരുഖിന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ ഒതുങ്ങാതെ ബോളിവുഡിലെ സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർ എന്ന മേൽവിലാസം സ്വന്തമാക്കാനും ഗൗരിക്ക് കഴിഞ്ഞു.

gauri-khan-mom
ഗൗരി അമ്മയ്‌ക്കൊപ്പം

ഈയിടെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തില്‍ തന്റെ അമ്മ സവിത ചിബ്ബയ്ക്ക് തങ്ങളുടെ ജീവിതത്തിലുള്ള റോളിനെ കുറിച്ച് ഗൗരി വാചാലയായിരുന്നു. ഡല്‍ഹിയിലെ വീട്ടിലിരുന്നു തന്റെ അമ്മ തങ്ങളുടെ വീടായ മന്നത്തിനെ റിമോട്ട് കണ്ട്രോളില്‍ എന്ന പോലെ മാനേജ് ചെയ്യാറുണ്ട് എന്നാണ് ഗൗരി പറയുന്നത്.

gauri-in-office

മുംബൈ ബാന്ദ്രയിൽ കടലോരത്തോടു ചേർന്നുള്ള മന്നത്ത്, 2001ൽ 13 കോടി രൂപയ്ക്കാണ് ഷാരുഖ് വാങ്ങിയത്. ഇവിടെ സ്ഥിതി ചെയ്തിരുന്ന പൈതൃക ബംഗ്ലാവ് പുതുക്കിപ്പണിയുകയായിരുന്നു. ആറുനിലകളിൽ നിറയുന്ന ഇറ്റാലിയൻ, കൊളോണിയൽ, നിയോ ക്‌ളാസിക്കൽ, കന്റെംപ്രറി ശൈലികളുടെയെല്ലാം മിശ്രണമാണ് മന്നത്തിന്റെ ഇന്റീരിയർ. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഷാൻലിയറുകളും എംഎഫ് ഹുസൈന്റെ വിഖ്യാത ചിത്രങ്ങളും ഇന്റീരിയർ അലങ്കരിക്കുന്നു. ഇറ്റാലിയൻ മാർബിളുകളാണ് നിലത്തു വിരിച്ചിരിക്കുന്നത്.

sharukh-family

മന്നത്തിന്റെ ഒരുനില മുഴുവൻ കുട്ടികൾക്കായി മാറ്റിവച്ചിരിക്കുകയാണ് കിങ് ഖാൻ. അബ്രാമിന്റെ കളിസ്ഥലവും സുഹാനയ്ക്കും ആര്യനും പഠിക്കാനുള്ള സൗകര്യങ്ങളും വിശാലമായ ലൈബ്രറിയും ഇവിടെ ഒരുക്കിയിരിക്കുന്നു. ഷാറൂഖിന്റെ സ്റ്റുഡിയോയും, ഓഫിസും വീട്ടിൽതന്നെ ഒരുക്കിയിരിക്കുന്നു. ആഡംബരം നിറയുന്ന അകത്തളങ്ങളും വിശാലമായ ഉദ്യാനവുമാണ് മന്നത്തിന്റെ മറ്റൊരു സവിശേഷത. ഇന്നു ബംഗ്ലാവിന്റെ വിപണിമൂല്യം  200 കോടി രൂപയോളം വരും.

gauri-in-office

വീട് എപ്പോഴും അടുക്കിപ്പെറുക്കി വൃത്തിയായും കലാപരമായും സൂക്ഷിക്കാൻ അമ്മയ്ക്കുള്ള വൈഭവം, ഒരു ഇന്റീരിയർ ഡിസൈനർ എന്ന നിലയിൽ തന്റെ കരിയറിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഗൗരി പറയുന്നു.

English Summary- Gauri Khan About HouseKeeping Mannat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com