സെലിബ്രിറ്റികളുടെ ഭൂമി, വീടുകൾ, വാഹനങ്ങൾ എന്നിവയെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഏറെ താലപര്യമാണ്. അപ്പോൾ സെലിബ്രിറ്റി ദമ്പതികളായാലോ? കൗതുകം ഇരട്ടിക്കും. അതിനുദാഹരമാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‍ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും.
ഇറ്റലിയിൽ വച്ച് കോടികൾ പൊടിച്ച് നടത്തിയ ആഡംബരവിവാഹം മുതൽ ഇപ്പോൾ ഇരുവരും കൺമണിയെ കാത്തിരിക്കുന്നതുവരെ കോടിക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലടക്കം പിന്തുടരുന്നത് .

2017-18 സീസണിലെ ഫോബ്‌സ് പുറത്തുവിട്ട സമ്പന്നനായ സ്‌പോര്‍ട്‌സ് താരങ്ങളിലെ ആദ്യ നൂറില്‍ കോഹ്‍ലിയുമുണ്ട്.. 24 മില്യണ്‍ യുഎസ് ഡോളറാണ് കോഹ്‍ലിയുടെ ആസ്തി. കോഹ്‍ലിയുടെയും അനുഷ്കയുടെയും വീടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മുംബൈയിലെ 34 കോടിയുടെ ഫ്ലാറ്റ് - മുംബൈ നഗരത്തിലെ സമ്പന്നരുടെ ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നിൽ കോഹ്‍ലി സ്വന്തമാക്കിയത് 34 കോടിയുടെ ഫ്ലാറ്റ് ആണ്. വോര്‍ലിയിലെ ഓംകാര്‍ 1973 ലെ മുപ്പത്തിയഞ്ചാം നിലയിലാണ് ഈ ഫ്ലാറ്റ് ഉള്ളത്. 7,171 ചതുരശ്രയടിയില്‍ നാല് വലിയ കിടപ്പറകളോട് കൂടിയതാണ് ഈ വീട്.

അലിബാഗിലെ ഫാം ഹൗസ്- ലോക്ഡൗൺ കാലത്താണ് അലിബാഗിലെ കോഹ്‍ലിയുടെ ഫാംഹൗസിനെ കുറിച്ച് ആരാധകര്‍ അറിയുന്നത്. ഈ കാലം അനുഷ്കയുമായി കോഹ്‍ലി ചെലവിട്ടത് ഈ ഫാംഹൗസിലാണ്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സനൊപ്പം ചെയ്ത ഒരു ഇന്‍സ്റ്റ ലൈലില്‍ ഈ ഫാമിനെ കുറിച്ച് കോഹ്‍ലി പ്രതിപാദിച്ചിരുന്നു.

English Summary- Virat Kohli House Family