ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക ഹോബി ; അറിയാമോ അക്ഷയ് കുമാറിന്റെ ഈ മുഖം

akshay-kumar-houses
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോക്‌സ് ഓഫീസുകളുടെ പ്രിയതോഴനാണ് ബോളിവുഡിലെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. ഏതാണ്ട് മൂന്നു പതിറ്റാണ്ടായി തുടരുന്ന അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം വളരെ പ്രയോജനകരമായി വിനിയോഗിക്കുന്ന ആള്‍ കൂടിയാണ് 53 കാരനായ അക്ഷയ്. വീടുകളും ഫ്‌ളാറ്റുകളും അടക്കമുള്ള പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനോട് ബോളിവുഡിലെ കില്ലാഡിയുടെ പ്രണയം പ്രസിദ്ധവുമാണ്. മുംബൈ മുതല്‍ കാനഡ യിലെ ടോറന്റോയില്‍ വരെ അദേഹത്തിന് വീടുണ്ട്. ഇത്തരത്തില്‍ അക്ഷയ് സ്വന്തമാക്കിയ വീടുകള്‍ മനോഹരങ്ങളാണ്.

ജൂഹുവിലെ ആഡംബര വീട് - മുംബൈ നഗരത്തിലെ സെലിബ്രിറ്റികളുടെ ഇഷ്ടസ്ഥലമായ ജൂഹുവില്‍ ആണ് അക്ഷയ് നിലവില്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നത്‌. വീടിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞ അക്ഷയ്‌യുടെ മുംബൈയിലെ വീടിനെ പച്ചപ്പറുദീസ എന്നു വേണമെങ്കിൽ വിളിക്കാം. മനോഹരമായ ഔട്ട്‌ഡോര്‍ ഗാര്‍ഡനും ഈ വീടിന്റെ പ്രത്യകതയാണ്. ഒന്നാം നിലയിൽ ലിവിങ് ഏരിയ, അടുക്കള, ഡൈനിങ് ഏരിയ എന്നിവയാണ്. രണ്ടാം നില കിടപ്പുമുറികൾക്കും ഭാര്യയും നടിയുമായ  ട്വിങ്കിളിന്റെ എഴുത്തും വായനയ്ക്കും വേണ്ടിയുള്ളതാണ്. 

akshay-family

മുംബൈയിലെ  ഫ്ലാറ്റുകള്‍ - 4.5 കോടി രൂപ വില മതിക്കുന്ന നാല് ഫ്ലാറ്റുകള്‍ 2017 ലാണ് അക്ഷയ് വാങ്ങിയത് മുംബൈയില്‍. മൊത്തം 18 കോടി രൂപയ്ക്കാണ് അക്ഷയ് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിച്ചിരിക്കുന്നത്. മുംബൈയിലെ അന്ധേരിയില്‍ 38 നിലകളുള്ള ആഡംബര പദ്ധതിയിലെ നാല് ഫ്‌ളാറ്റുകളാണ് താരം വാങ്ങിയിരിക്കുന്നത്. ഇതിനു പുറമയെ ലോകന്‍ഡ് വാല, ബാന്ദ്ര എന്നിവിടങ്ങളില്‍ താരത്തിന് ഡുപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകളുണ്ട്.

ഗോവയിലെ കാസ ഡി സോള്‍  - ഈ പോര്‍ച്ചുഗീസ് സ്‌റ്റൈല്‍ വില്ലയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ഷയ് കുമാര്‍ വാങ്ങിയതാണ്. അഞ്ചു കോടിയുടെ ഈ വില്ല താരത്തിന്റെയും കുടുംബത്തിന്റെയും അവധികാല വസതിയാണ്‌.

akshay-home

കാനഡയില്‍ വീടുള്ള അക്ഷയ് - കനേഡിയൻ പൗരത്വം ഉള്ള ആളാണ്‌ അക്ഷയ് കുമാര്‍.ടൊറന്‍റോ എന്‍റെ നാടാണ്. സിനിമ അഭിനയം അവസാനിപ്പിച്ച ശേഷം എനിക്ക് കാനഡയിൽ വന്ന് വിശ്രമജീവിതം നയിക്കണമെന്നാണ് ആഗ്രഹം എന്ന് ഒരിക്കല്‍ താരം തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെയും അക്ഷയ് ഒരു വീട് വാങ്ങിയിട്ടുണ്ട്.ടോറന്റ്റോയിലാണ് താരത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

മൗറീഷ്യസ്- കടലുകളെ സ്നേഹിക്കുന്ന അക്ഷയ് കുമാറിനും ട്വിങ്കിള്‍ ഖന്നയ്ക്കും മൗറീഷ്യസിലും ഒരു വസതിയുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. മൗറീഷ്യസിലെ ഒരു പ്രശസ്തമായ ബീച്ചിനോട് ചേര്‍ന്നാണ് താരത്തിന്റെ ഈ വസതി സ്ഥിതി ചെയ്യുന്നത് എന്നാണു റിപ്പോര്‍ട്ട്‌. 

English Summary- All Houses of Superstar AkshayKumar

akshay-home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA