മുടക്കിയത് 100 കോടി രൂപ ! ആ സ്വപ്നം സഫലമാക്കി ഹൃതിക് റോഷൻ

hrithik-roshan-family
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മുംബൈ നഗരത്തില്‍ കടലിന്റെ സൗന്ദര്യം കണ്ടുണരാന്‍ സാധിക്കുന്നൊരു വീട്..അത് സ്വപ്നം കാണാത്ത മുംബൈക്കാർ ചുരുക്കമാണ്. ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുകയാണ് നടന്‍ ഹൃതിക് റോഷൻ. അതും ആരും മോഹിക്കുന്ന വിലയില്‍. 100 കോടി രൂപ മുടക്കിയാണ് ഹൃതിക്ക് ഈ വീട് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്‌. മുംബൈയിലെ ജുഹു വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലെ അപ്പാര്‍ട്ട്‌മെന്റുകളാണ് താരം വാങ്ങിയത്. സമൂഹമാധ്യമങ്ങളിൽ ഹൃതിക് തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

hrithik-house

38000 ചതുരശ്രഅടിയാണ് മൂന്നു അപ്പാർട്മെന്റുകളുടെയും ആകെ വിസ്തൃതി. 6500 ചതുരശ്ര അടി ടെറസുണ്ട്, കൂടാതെ കുടുംബത്തിന് 10 പാർക്കിങ് സ്ഥലങ്ങളിലേക്ക് പ്രവേശനവും ലഭിക്കും. 27534 ചതുരശ്രയടി  വിസ്തീർണമുള്ള ഡ്യുപ്ലെക്‌സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പതിനാലാം നിലയിലെ അപ്പാർട്ട്മെന്റിന് 30 കോടി രൂപയുമാണ് ഹൃതിക് നൽകിയതെന്നാണ് റിപ്പോർട്.

Hrithik-Roshan-at-home

ലോക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും മക്കളുടെ കാര്യത്തിലും വ്യക്തിജീവിതത്തിലും ഹൃതികും സൂസെയ്‌നും പുലർത്തുന്ന യോജിപ്പും ഏറെ പ്രശംസ നേടിയതാണ്. അടുത്തിടെ സൂസെയ്‌നും പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. അതിന് അഭിനന്ദനങ്ങളുമായി ഹൃതിക്കും എത്തിയിരുന്നു.

Hrithik-Roshan-at-home2

English Summary- Hrithik Roshan Bought New Apartment Worth 100 Crores

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA