ADVERTISEMENT

പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ജോ ബൈഡനെ കുറിച്ചാണ്, കഴിഞ്ഞ ദിവസങ്ങളില്‍ ലോകമെങ്ങും തിരഞ്ഞത്. ഒരു സമ്പന്നകുടുംബത്തിലാണ് ജനിച്ചതെങ്കിലും പിന്നീട് തന്റെ പിതാവിന് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം തന്റെ ആത്മകഥയായ 'പ്രൊമിസസ് ടൂ കീപ്‌ ' എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

കുടുംബജീവിതത്തിൽ പല കാലഘട്ടങ്ങളിലായി ദുരന്തങ്ങൾ ജോയെ വേട്ടയാടി. ആദ്യഭാര്യയായ നീലിയയും ഒരു മകളും വാഹനാപകടത്തിൽ കൊല്ലപ്പെട്ടതാണ് തുടക്കം. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു മകനും രോഗബാധിതനായി മരിച്ചു. പിന്നീട് ജോ ജില്ലിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.

ചെറുപ്പകാലം മുതല്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത് താലപര്യമുള്ള ആളായിരുന്നു ജോ. അതുകൊണ്ടുതന്നെ സ്ഥിരവരുമാനം ആയപ്പോൾ മുതൽ  ചെറിയ ബജറ്റില്‍ വീടുകള്‍ സ്വന്തമാക്കാന്‍ തുടങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം  2019 ലെ ഫോര്‍ബ്സിന്റെ കണക്ക് പ്രകാരം ജോയ്ക്കും ഭാര്യ ജില്ലിനും 9 മില്യന്‍ ഡോളറിന്റെ സ്വത്തുണ്ട്. ഇതില്‍ 4 മില്യന്‍ അദ്ദേഹം മുടക്കിയിരിക്കുന്നത്‌ റിയല്‍എസ്റ്റേറ്റ് മേഖലയിലാണ്. 

ഗ്രീന്‍വില്ലയാണ് ജോയുടെ പ്രധാനവസതി. 1996 ലാണ് ഗ്രീന്‍വില്ലയില്‍ ലേക്ക്ഫ്രന്റ്‌ ഉള്ള  6,850 ചതുരശ്രയടിയുള്ള വീട് ജോ വാങ്ങിയത്. 350,000 ഡോളര്‍ മുടക്കി അന്ന് വാങ്ങിയ വീടിന്റെ ഇപ്പൊഴത്തെ മൂല്യം ഒരു മില്യന്‍ ഡോളര്‍ ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകന് ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടപ്പോള്‍ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ ഈ വീടിന്റെ ഒരു ഭാഗം ജോ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങിയിരുന്നു. അന്ന് പ്രസിഡന്റ്‌ ആയിരുന്ന ഒബാമയാണ് അതില്‍നിന്നും ജോയെ തടഞ്ഞതും അദേഹത്തിന് ആവശ്യമായ പണം നല്കിയതും. 

greenville-delaware

വൈസ് പ്രസിഡന്റ്‌ ആയ സമയത്താണ് വിർജീനിയയില്‍ ജോ ഒരു വസതി വാടകയ്ക്ക് എടുക്കുന്നത്. പ്രമുഖ കമ്പനിയില്‍ നിന്നും റെന്റ് അടിസ്ഥാനത്തിലാണ് ഈ വീട് ജോ വാടകയ്ക്ക് എടുത്തത്. ഇരുപതിനായിരം ഡോളര്‍ ആയിരുന്നു അന്ന് ഇതിന്റെ വാടക. 

virginia-house

2017 ലാണ് റഹോബോത്ത് ബീച്ചിനു അടുത്തായി ജോ ഒരു വസതി വാങ്ങുന്നത്. രണ്ടര മില്യന്‍ ഡോളര്‍ മുടക്കിയാണ് ഈ ആറു ആറു കിടപ്പുമുറികളുള്ള വീട് വാങ്ങിയത്. താനും ഭാര്യ ജില്ലും എന്നും സ്വപനം കണ്ട പോലെയൊരു വീട് എന്നായിരുന്നു ഈ വീടിനെ കുറിച്ച് ജോ ഒരിക്കല്‍ പറഞ്ഞത്.

former-delaware-house

ഇനി ലോകത്തെ ഏറ്റവും അധികാരമുള്ള കസേരയിലേക്ക് എത്തുമ്പോൾ ജോ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും എന്ന ആകാംക്ഷയിലാണ് ലോകം.

English Summary- Joe Biden New American President House Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com