ADVERTISEMENT

യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്. കമലയുടെ ഇൻഡ്യൻ വേരുകളും വലിയ വാർത്തയായി. തമിഴ്നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമല നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ വസതി വൈറ്റ് ഹൗസ് ആണെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ വൈസ് പ്രസിഡന്റ്‌ എവിടെയാകും താമസിക്കുക എന്നറിയാന്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും ഏറെ താല്പര്യമാണ്. 

നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ എന്ന വസതിയിലായിരിക്കും കമല ഹാരിസ് താമസിക്കുന്നത്. വാഷിങ്ടണില്‍ വൈറ്റ് ഹൗസില്‍ നിന്ന് അധികം ദൂരയല്ലാതെ യുഎസ് നേവല്‍ ഒബ്സര്‍വേറ്ററിക്കു സമീപമാണ് വൈസ് പ്രസിഡന്റ്‌ കഴിയുന്നത്‌. 

Kamala_haris

19-ാം നൂറ്റാണ്ടില്‍ പണിത ഈ കൊട്ടാരസമാനമായ വീട് 12 ഏക്കര്‍ വിസ്തൃതിയിലാണ്. ഒബ്സര്‍വേറ്ററി സൂപ്രണ്ടിനുവേണ്ടി 1893 ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 50 വര്‍ഷത്തിനു ശേഷം വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറ്റുകയായിരുന്നു. 2008 മുതല്‍ 2016 അവസാനം വരെ ഇവിടെ ജോ ബൈഡനും കുടുംബവുമാണ് താമസിച്ചിരുന്നത്. ഇനി ഇവിടെ കമലയാകും കഴിയുക. അഭിഭാഷകനായ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും കമലയ്ക്കൊപ്പം ഒബ്സര്‍വേറ്ററി ക്ലിനിക്കില്‍ ഉണ്ടാകും. 

kamala-vilas

മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ ഹാള്‍, സിറ്റിങ് റൂം എന്നിവയാണുള്ളത്.രണ്ടാം നിലയില്‍ രണ്ടു കിടപ്പുമുറികളും പഠന മുറിയുമുണ്ട്. മൂന്നാം നിലയില്‍ ജോലിക്കാര്‍ക്ക് കഴിയാന്‍ സ്ഥലമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിടം നാല് കിടപ്പറകളാക്കി വൈസ് പ്രസിഡന്റ്റിന്റെ മക്കള്‍ക്ക് താമസിക്കാനുള്ള ഇടമാക്കിയിട്ടുണ്ട്.  അടുക്കളയും മറ്റും താഴത്തെ നിലയില്‍ തന്നെയാണ്. 

English Summary- Kamala Haris to stay at Kamala Vilas Washington

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com