ADVERTISEMENT

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ വിടവാങ്ങിയ ദുഖത്തിലാണ് ലോകമെങ്ങുമുള്ള ഫുട്‍ബോൾ ആരാധകർ. അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിയില്‍ ആണ് മറഡോണ ജനിച്ചത്‌. അദ്ദേഹം ജനിച്ചു വളര്‍ന്ന ഗ്രാമപ്രദേശത്തെ ആ വീട് ഇന്ന് കാല്‍പന്ത് ആരാധകരുടെ പ്രിയയിടം കൂടിയാണ്.

maradona-born-house

മറഡോണയുടെ ആ വീട്  ഇന്നൊരു മ്യൂസിയമാണ്. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ നിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ മറഡോണ 1986 ല്‍ പ്രശസ്തിയിലേക്ക് ഉയരുന്നതിനു മുന്‍പ് വരെ ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

maradona-home4

പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇവിടം വിട്ടു. 1981 വരെ ഇവിടെ മറ്റൊരു താമസക്കാരിയായിരുന്നു ഉണ്ടായിരുന്നത്.  2008 ല്‍ 82,000 ഡോളര്‍ മുടക്കി ഒരു മുന്‍ അര്‍ജന്റീന ടീം മാനേജറായിരുന്ന ആല്‍ബര്‍ട്ടോ പെരസ് ആണ് ഈ വീട് സ്വന്തമാക്കിയത്. ഒരു അര്‍ജന്റീനക്കാരന്‍ എന്ന നിലയില്‍ ഇത് തന്റെ കടമയാണ് എന്നായിരുന്നു ഈ വീട് വാങ്ങിയതിനെ കുറിച്ച് പിന്നീട് പെരസ് പറഞ്ഞത്. 

maradona-home3

മറഡോണയുടെ  വീട് അദ്ദേഹം ഇവിടെ താമസിച്ചപ്പോള്‍ ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. മറഡോണ കേട്ടിരുന്ന റെക്കോര്‍ഡ്‌ പ്ലെയര്‍ പോലും അതേപോലെ സൂക്ഷിച്ചിട്ടുണ്ട്. മറഡോണയുടെ ചിത്രങ്ങള്‍ അടക്കം ഈ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. 

maradona-home2

2016 ലാണ് ഈ വീട് മ്യൂസിയമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. രണ്ടുനിലയുള്ള ഈ വീട്ടിലെ  മുകള്‍നിലയിലായിരുന്നു മറഡോണയുടെ കുഞ്ഞന്‍ മുറി. ഇവിടുത്തെ ലിവിങ്റൂമില്‍ ആരാധകര്‍ക്കായി സദാനേരവും മറഡോണയുടെ വിഖ്യാതഗോളുകള്‍ പിറന്ന വീഡിയോകള്‍ പ്ലേ ചെയ്യാറുണ്ട്. 

maradona-home5

English Summary- Diego Maradona Born House turned to Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com