ADVERTISEMENT

ബോളിവുഡ് കിങ്‌ ഷാരൂഖ്  ഖാന്റെ വീട്ടില്‍ ഒരു ദിവസം കഴിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്? അങ്ങനെ ഒരു മോഹം ഉള്ളിലുണ്ടെങ്കില്‍ അതിനിതാ ഒരവസരം. ഡൽഹിയിലെ തന്‍റെ ഭവനത്തിന്‍റെ വാതിൽ ആരാധകർക്കായി ഇതാ ഷാരൂഖ് തുറക്കുന്നു. തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം അദ്ദേഹം പോസ്റ്റ് ചെയ്തത്. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്‌ ഭാര്യ ഗൗരിയാണ്. അമേരിക്കൻ ​ട്രാവൽ റെൻറൽ കമ്പനിയായ എയർബിഎൻബിയുമായി സഹകരിച്ചാണ്​ താരം ആരാധകര്‍ക്കായി വീട്ടില്‍ താമസസൗകര്യം ഒരുക്കുന്നത്. 

shahrukh-khan-delhi-home-living

ആഡംബര ഭവനത്തിലെ താമസത്തിനൊപ്പം അതിഥികള്‍ക്ക് ഖാന്‍ കുടുംബത്തിന്‍റെ പ്രിയപ്പെട്ട വിഭവങ്ങൾ  ഉള്‍ക്കൊള്ളിച്ച അത്താഴവും ഉണ്ടാകും.  ധാരാളം ഓര്‍മകള്‍ പേറുന്ന ഡല്‍ഹിക്ക് തങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടമാണുള്ളതെന്ന് ചിത്രങ്ങള്‍ക്കൊപ്പം ഷാരൂഖ് കുറിക്കുന്നു. 'ഞങ്ങളുടെ ഡൽഹിയിലെ വീട് ഗൗരിഖാൻ റീഡിസൈൻ ചെയ്യുകയും നൊസ്റ്റാൾജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോൾ ഞങ്ങൾ ഒരുക്കുന്നത്.'

shahrukh-khan-delhi-home-bed

അടുത്തിടെ വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡൽഹിവീടിന്റെ കാഴ്ചകൾ ഗൗരി പങ്കുവയ്ക്കുന്നുണ്ട്. വളരെ കലാമികവോടെയാണ് വീട് ഒരുക്കിയതെന്ന് വിഡിയോ കണ്ടാൽ ബോധ്യമാകും.

ഷാരൂഖിന്റെ പ്രിയപ്പെട്ട സിനിമകടെ ചിത്രങ്ങളും കുട്ടികളുമൊത്തുള്ള ചിത്രങ്ങളുമെല്ലാം ചുവരുകൾ അലങ്കരിക്കുന്നു. കുടുംബസമേതം പോയ സ്ഥലങ്ങളിൽ നിന്നും വാങ്ങിയ ക്യൂരിയോസിനെയും ഒരു ഭിത്തി വേർതിരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഷാരൂഖ് ഗൗരി ഖാനെ കണ്ടുമുട്ടുന്നതും തലസ്ഥാനത്തു വച്ചാണ്. ഈ വീട്ടില്‍ താമസിക്കാന്‍ നവംബർ 30 വരെയാണ് എൻ‌ട്രികൾ സമർപ്പിക്കേണ്ടത്. 'Open Arm Welcome' എന്നാണ് മത്സരത്തിന് എയർബിഎൻബി പേര് നൽകിയിരിക്കുന്നത്.'ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം' എന്ന വിഷയത്തെ കുറിച്ചാണ് മത്സരാർത്ഥികൾ എഴുതുണ്ടേത്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യ ജോഡിക്ക് ആകും ഇവിടെ  താമസിക്കാന്‍ ആദ്യം അവസരം ലഭിക്കുക. 

English Summary- Stay at Sharukh Khans Delhi Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com