ഇനി രൺബീറിനോട് കൂടുതൽ 'അടുത്ത്' ആലിയ; മുടക്കിയത് 32 കോടി രൂപ!

alia-new-flat
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

രണ്‍ബീര്‍ കപൂറും നടി ആലിയ ഭട്ടും പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ നിന്നും കേട്ടുതുടങ്ങിയിട്ടു നാളേറെയായി.ഈ വർഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. എന്നാല്‍ രണ്‍ബീര്‍ കപൂറിന്റെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവാഹം മാറ്റി വച്ചുവെന്നും വാർത്തയുണ്ട്. പൊതുപരിപാടികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരുമിച്ചാണ് ഇരുവരും എത്തുക.  ഇപ്പോള്‍ രൺബീറിന്റെ ബാച്ചിലർ പാഡിനടുത്ത് പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ് ആലിയ. 

മുംബൈയിലെ ജുഹുവില്‍ വീടുള്ള ആലിയ പുതിയ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത് ബാന്ദ്രയിയിലെ പാലി ഹില്‍സിലാണ്. വാസ്തു പാലി ഹില്‍ കോംപ്ലക്‌സിലെ ഏഴാം നിലയിലാണ് രണ്‍ബീറിന്റെ അപ്പാര്‍ട്‌മെന്റ് എങ്കില്‍ അഞ്ചാം നിലയിലാണ് ആലിയയുടേത്. 32 കോടിക്കാണ് 2460 ചതുരശ്രയടിയുള്ള ഫ്ലാറ്റ് ആലിയ സ്വന്തമാക്കിയത്. ഷാരുഖ്ഖാന്റെ ഭാര്യയും സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ ആണ് വീടിന്റെ അകത്തളങ്ങള്‍ മോടിപിടിപ്പിക്കാന്‍ പോകുന്നത്.

സിനിമയിൽ എത്തിയശേഷം താരം വാങ്ങുന്ന മൂന്നാമത്തെ വീടാണിത്. 13.11 കോടിക്ക് ജൂഹുവില്‍ സ്വന്തമാക്കിയ ആഡംബരഫ്ലാറ്റിലാണ് നിലവില്‍ ആലിയ സഹോദരി ഷഹീന്‍ ഖാനൊപ്പം കഴിയുന്നത്‌. ആദ്യമായി സ്വന്തമാക്കിയ മുംബൈ വീടിന്റെ വിശേഷങ്ങൾ വിഡിയോയിലൂടെ ആലിയ തന്റെ യൂട്യൂബ് ചാനലിൽ ഒരുവർഷം  മുൻപ് പങ്കുവച്ചിരുന്നു.

കഴിഞ്ഞ മാസം ദീപാവലി ദിവസം തന്നെ പുതിയ ഫ്ലാറ്റിന്റെ ഭൂമി പൂജ ആലിയയും കുടുംബവും നടത്തിയിരുന്നു. ആലിയയുടെ ഗോഡ് ഫാദര്‍ കരൺ ജോഹറും മറ്റും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ലണ്ടനിലും ആലിയ കുറച്ച് നാളുകള്‍ക്ക് മുൻപായി ഒരു വീട് വാങ്ങിയിരുന്നു. 

'ബ്രഹ്മാസ്ത്ര'യാണ് ഇരുവരുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് ആലിയയും രണ്‍ബീറും പ്രണയത്തിലായത് എന്നാണ് റിപ്പോര്‍ട്ട്‌. എന്തായാലും ഇരുവരും കൂടുതല്‍ സമയം ഒന്നിച്ചു ചിലവഴിക്കാന്‍ അടുത്തടുത്ത് ഫ്ലാറ്റ് വാങ്ങിയത് വിവാഹത്തിന്റെ മുന്നോടിയായി തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. 

English Summary-Alia Bought New flat near Ranbir Kapoor

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA