ഇത് മുക്തയ്ക്ക് റിമിയുടെ സമ്മാനം! സൂപ്പർ വൈറ്റ് ഹൗസ് പരിചയപ്പെടുത്തി റിമി; വിഡിയോ

HIGHLIGHTS
  • താന്‍ ഒരു കുഞ്ഞിനെ പോലെയാണ് ഈ വീടിനെ പരിപാലിക്കുന്നത് എന്നും മുക്ത പറയുന്നു.
muktha-house-rimi-tomy
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഗായിക റിമി ടോമിയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. അതുപോലെ മലയാളികള്‍ക്ക് സുപരിചിതയാണ് മുക്തയും. റിമിയുടെ സഹോദരന്റെ ഭാര്യയാണ് മുക്ത. ഇരുവരും അടുത്ത കൂട്ടുകാര്‍ കൂടിയാണ്. വീട്ടുവിശേഷങ്ങളും പാചകപരീക്ഷണങ്ങളുമെല്ലാം ഇവര്‍ പങ്കുവെയ്ക്കാറുണ്ട്‌. ഇപ്പോള്‍ ഇതാ തന്റെ വൈറ്റ് ഹൗസിനെ ഗ്രീനാക്കി മാറ്റിയ കഥയുമായി വന്നിരിക്കുകയാണ് മുക്തയും റിമിയും. 

കൊച്ചിയിലെ മുക്തയുടെ വീടിന്റെ വിശേഷങ്ങളാണ് റിമി പങ്കുവച്ചിരിക്കുന്നത്. സഹോദരനും ഭാര്യക്കും റിമി സമ്മാനമായി നല്‍കിയതാണ് ഈ വീട്. വീടിനകം വൈറ്റ് ടോണില്‍ തന്നെ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് റിമി പറയുന്നു എന്നാല്‍ വീടിനകം മനോഹരമായ ഇന്‍ഡോര്‍ പ്ലാന്റുകള്‍ സെറ്റ് ചെയ്തു ഒരു ഗ്രീന്‍ ഹൗസാക്കി മാറ്റിയിരിക്കുകയാണ് മുക്ത. ലിവിങ് റൂം തൊട്ട് ഓരോ ഇടത്തിലും ധാരാളം ചെടികള്‍ നിറഞ്ഞതാണ്‌ ഇവിടം.ചേമ്പ് വരെ ഫ്‌ളാറ്റിനകത്ത് മനോഹരമായി വെച്ചിട്ടുണ്ട്. അമ്മയോടാണ് ഇക്കാര്യത്തില്‍ കടപ്പാടെന്ന് മുക്ത പറയുന്നു.

muktha-flat

തുറസായ ശൈലിയിലാണ് ഈ ഫ്ലാറ്റ്. ചുവരുകളില്‍ പലയിടങ്ങളിലായി ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്‌. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ താന്‍ നാല് ഫോട്ടോ വേണമെന്ന് റിങ്കുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുക്ത പറയുന്നു. അതിലൊന്ന് പപ്പയുടെ ഫോട്ടോയാണ്. വിവാഹ ഫോട്ടോയും രണ്ട് അമ്മമാരുടെ ഫോട്ടോയും പിന്നെ മകളുടെ  ഫോട്ടോയ്ക്കുമായാണ് ബാക്കി വച്ചിരിക്കുന്നത്. 

ലിവിങ് റൂമില്‍ നിന്ന് ബെഡ്‌റൂമിലേക്ക് കടക്കുന്ന ഭാഗത്തായാണ്‌ പ്രാര്‍ഥനാമുറി. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി കത്തിച്ച് വച്ച് ഇവിടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ് ലഭിക്കാറുള്ളത് എന്ന് മുക്ത പറയുന്നു. ലിവിങ് റൂമിന്റെ മറുവശത്തായാണ് ഡൈനിങ് ഏരിയ. ഡൈനിങ്ങിന്റെ വശത്തുള്ള വിശാലമായ ഗ്ലാസ് ഡോര്‍ തുറന്നാല്‍ വലിയ ബാല്‍ക്കണി കാണാം. ഇവിടെയും നിറയെ പച്ചപ്പാണ്. തുളസിയും കറിവേപ്പിലയുമെല്ലാം ഇവിടെയുണ്ട്. ചെറുപയറും സ്പ്രിംഗ് ഒനിയനുമൊക്കെ ഇവിടെയുണ്ട്. 

മിനിമല്‍ രീതിയിലാണ് ബെഡ്‌റൂമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ശൈലിയിലാണ് ഇവിടെ കിച്ചന്‍. വൈറ്റ് ടോണില്‍ തന്നെയാണ് അടുക്കളയിലെ കാബിനറ്റും കൗണ്ടര്‍ടോപ്പുമൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടെപ്പോഴും വൃത്തിയോട് സൂക്ഷികണം എന്ന് നിര്‍ബന്ധമുള്ള ആളാണ്‌ മുക്ത. താന്‍ ഒരു കുഞ്ഞിനെ പോലെയാണ് ഈ വീടിനെ പരിപാലിക്കുന്നത് എന്നും മുക്ത പറയുന്നു. 

English Summary- Rimi Tomy Presents Mukthas New House Video

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA